മലയാള സിനിമ ലോകത്ത് ഒരു കാലത്ത് തിളക്കമാർന്ന താരമായി മാറിയ നടിയാണ് കനക. ഒരു നടി എന്നതോടൊപ്പം തന്നെ കനക ഒരു താരപുത്രി കൂടിയാണ്. തമിഴിലെ മുന്‍നടി ദേവികയുടെ മകൾ കൂടിയാണ് താരം. കനക ആദ്യമായി നായികയായിട്ടെത്തുന്നത് കരകാട്ടക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തമിഴിലും മലയാളത്തിലും തെലുങ്കിലുമൊക്കെയായി 1989 ല്‍ വെള്ളിത്തിരയിലേക്ക് എത്തിയ നടി അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
മലയാളത്തിലേക്ക് ഉള്ള താരത്തിന്റെ രംഗപ്രവേശം മുകേഷിന്റെ നായികയായി ഗോഡ്ഫാദറിലൂടെയായിരുന്നു. തുടർന്ന് വസൂധ, എഴര പൊന്നാന, വിയറ്റനാം കോളനി തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ നായികയായി തിളങ്ങി. കനക അവസാനമായി അഭിനയിച്ചതും ഈ മഴ തേന്‍ മഴ എന്ന മലയാള സിനിമയിലാണ്. വര്‍ഷങ്ങളായി സിനിമയുമായി ബന്ധമില്ലാതെ ഇപ്പോൾ കഴിഞ്ഞ് പോരുകയാണ് താരം.
എന്നാൽ ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് നടി സിനിമ വേണ്ടെന്ന് തീരുമാനിക്കുന്നത്. തന്റെ സിനിമയുടെ കഥയില്‍ പോലും അമ്മ അനാവശ്യമായി ഇടപെടാന്‍ തുടങ്ങിയതോടെയായിരുന്നു ആ തീരുമാനം നടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതിന് പിന്നാലെ നടി വിവാഹ ജീവിതത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു. കനക സിനിമ വിടുന്നത് 2004 ല്‍ വിവാഹം കഴിഞ്ഞതോടെയാണ്. എന്നാല്‍ ആ വിവാഹബന്ധം കേവലം പതിനഞ്ച് ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് കനക ഒരു വേള തുറന്ന് പറഞ്ഞത്.
'കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറുമായുള്ള സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. 2007 ല്‍ വിവാഹം കഴിച്ചു. എന്നാല്‍ പതിനഞ്ച് ദിവസം മാത്രമേ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് താന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് പറയുകയാണ് നടി കനക. ആദ്യം സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്നാണ് കരുതിയത്. എന്നാല്‍ തട്ടിക്കൊണ്ട് പോയതിന് പിന്നില്‍ തന്റെ അച്ഛന്‍ ദേവദസായിരുന്നു' എന്നും കനക വെളിപ്പെടുത്തിയിരുന്നു.
നേരത്തെ തന്നെ കനക മരിച്ചുവെന്ന തരത്തില്‍ പലപ്പോഴും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2013 ല്‍ കനക മരിച്ചെന്ന് സൂചിപ്പിച്ച് വാര്‍ത്ത സമ്മേളനം നടത്തുക വരെ ഉണ്ടായി. അത് ലൈവില്‍ ചാനലുകളില്‍ വന്നിരുന്നു. പലപ്പോഴും സമാനമായ രീതിയില്‍ ജീവിച്ചിരിക്കെ മാധ്യമങ്ങൾ താരത്തിന്റെ മരണം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ മറ്റ് മാധ്യമങ്ങളിൽ കനക മാനസിക രോഗിയാണെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അതിനെല്ലാം പിന്നില്‍ തന്റെ പിതാവാണെന്നായിരുന്നു നടി വെളിപ്പെടുത്തിയിരുന്നു.