ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത സീരിയല്‍ വലിയ ഹിറ്റായിരുന്നു. സീത-ഇന്ദ്രന്‍ ജോഡികളാണ് സീരിയലിനെ മികച്ച രീതിയില്‍ മുന്നോട്ട ുകൊണ്ടു പോയത്. സീരിയലിലെ കരുത്തുറ്റ കഥാപാത്രമായി ശ്രദ്ധനേടുമ്പോഴും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സജീവയായിരുന്നു താരം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് സീത അവസാനിച്ചത്. സീതയുടെ രണ്ടാം ഭാഗം എത്തുന്നതിനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ സീരിയല്‍ ആരാധകര്‍. താരത്തിന്റഎ വിവാഹത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പലപ്പോഴും ഉയര്‍ന്നു വന്നിട്ടുളളത്. നടന്‍ ഉണ്ണിമുകുന്ദനും സ്വാസികയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. എന്നാല്‍ സ്വാസിക തനിക്ക് സുഹൃത്ത് മാത്രമാണെന്ന് വ്യക്തമാക്കി ഉണ്ണി എത്തിയിരുന്നു. ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്. സീതയായി മിന്നുന്ന പ്രകടനം കാഴ്ച വച്ച സ്വാസികയുടെ വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ തനിക്ക് വിവാഹം നോക്കി തുടങ്ങി എന്ന് താരം വെളിപ്പെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
വീട്ടുകാര്‍ വരനെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍ എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു.
സീതയിലെപ്പോലെയുള്ള റൊമാന്‍സാണോ ജീവിതത്തില്‍ പ്രതീക്ഷിക്കുന്നതെന്ന തരത്തിലെ ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്റിക് രംഗങ്ങളായിരുന്നു പരമ്പരയിലുണ്ടായിരുന്നത്ത. ഇന്ദ്രനും സീതയും തമ്മിലുള്ള കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. സീരിയലിന്റെ അടുത്ത ഭാഗവുമായി എത്തുമെന്ന് അണിയറപ്രവര്‍ത്തത്തകര്‍ വ്യക്തമാക്കിയിരുന്നു
ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികചജ്ച അഭിപ്രായമാണ് താരത്ിന് ലഭിച്ചത്. സീരിയലുകള്‍ ചെയ്തത് കൊണ്ട് തനിക്ക് ഒരു മോശം കാര്യങ്ങളും ഉണ്ടായിട്ടില്ലെന്നും ലഭിച്ചതെല്ലാം നല്ല കാര്യങ്ങളായിരുന്നുവെന്നും താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സീരിയലില്‍ അഭിനയിക്കുന്നത് കണ്ടാണ് ഇഷ്‌കിലേക്കും പൊറിഞ്ചു മറിയം ജോസിലേക്കും അവസരം ലഭിച്ചത്.