മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി ഗൗരി നന്ദ. കഴിഞ്ഞ പത്ത് വർഷക്കാലമായി ചലച്ചിത്രമേഖലയിൽ സജീവമായ താരം അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. അയ്യപ്പനും കോശിയും എന്ന സിനിമയാണ് താരത്തെ ജനപ്രിയയായിക്കയത്. ഗൗരി നന്ദയ്ക്ക് വലിയ മൈലേജ് ആയിരുന്നു ചിത്രത്തിലെ പെണ്ണമ്മ എന്ന ട്രൈബല്‍ കഥാപാത്രം നേടി കൊടുത്തിരുന്നത്. എന്നാൽ ഇനിയുള്ള തന്റെ ഭാവി സിനിമാ ജീവിതം എങ്ങനെ എന്നത് ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ഗൗരി നന്ദ.
'കരിയറില്‍ വിജയം ഉണ്ടാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമേ കുടുംബ ജീവിതത്തിലും വിജയിക്കാന്‍ കഴിയൂവെന്നാണ് കരുതുന്നത്. കരിയറില്‍ ഞാനിപ്പോഴാണ് സ്റ്റേബിളായത്. പക്ഷെ വിജയിക്കാന്‍ ഇനിയും കുറച്ചു ദൂരം കൂടി മുന്നോട്ട് പോകാനുണ്ട്. അച്ഛന്‍ പ്രഭാകര പണിക്കര്‍, എനിക്ക് പത്ത് വയസ്സുള്ളപ്പോള്‍ മരിച്ചതാണ്. തൃപ്പുണിത്തുറയിലെ ഫ്ലാറ്റില്‍ ഞാനും അമ്മയുമാണ് താമസം. സഹോദരി വിവാഹമൊക്കെ കഴിച്ചു സെറ്റില്‍ഡാണ്. ഞാനൊരു പ്രണയ പരാജിതയോ പ്രണയിച്ചു കൊണ്ടിരിക്കുന്നവളോ അല്ല. തീര്‍ച്ചയായും ഒരുപാട് വൈകാതെ കൂട്ടിന് ഒരാളെ കണ്ടെത്തും' എന്നും ഗൗരി പറയുന്നു.
2010-ൽ സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്സ്പ്രസ് എന്ന സിനിമയിലാണ് ഗൗരി നന്ദ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് രഞ്ജിത്തിന്റെ മോഹൻലാൽ നായകനായ ലോഹം , കനൽ എന്നീ സിനിമകളിലും ഗൗരി നന്ദ അഭിനയിച്ചു .