സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ മകനെ കുഞ്ഞിക്ക എന്ന പേരിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദുല്‍ഖര്‍ മലയാളത്തില്‍ ചുവടുറപ്പിച്ചുംകഴിഞ്ഞു. ഇന്നലെയായിരുന്നു ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ മൂന്നാം പിറന്നാള്‍. ചെറിയ ചടങ്ങിലായിരുന്നു ഇക്കുറി ആഘോഷങ്ങള്‍ നടന്നത്. ഇപ്പോള്‍ മകള്‍ക്ക് മൂന്നാം പിറന്നാള്‍ ദിനത്തില്‍ ആശംസ അറിയിച്ച് ദുല്‍ഖര്‍ പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് നടന്‍ മനോഹരമായ ആശംസ അറിയിച്ചത്.
വൈറലാകുന്ന കുറിപ്പ് ഇങ്ങനെയാണ്. സന്തോഷകരമായ ബര്‍ത്ത്‌ഡേ ഡാര്‍ലിങ് മെറീ... നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഒരു സെന്റന്‍സ് പൂര്‍ണമാക്കി സംസാരിക്കാന്‍ നിനക്കാവുന്നുണ്ട്. മൂന്നു വയസുകാരിയായ നീ ഇപ്പോള്‍ വലിയ പെണ്‍കുട്ടിയാണ്. രാജകുമാരിയുടെ വേഷത്തില്‍ നീ വട്ടം ചുറ്റും. നിന്റേതായ കളികള്‍ കണ്ടുപിടിക്കും. ഞങ്ങള്‍ക്ക് കഥകള്‍ പറഞ്ഞുതരും. ശരിയാണ് ഇപ്പോള്‍ നീ വലിയ പെണ്‍കുട്ടിയാണ്. നീ സ്വന്തമായി നടക്കും, ഓടും. പിന്നെ ചാടാനും പഠിച്ചു. നീ ഇപ്പോള്‍ വലിയ പെണ്‍കുട്ടിയാണ്.
പക്ഷേ നീ പതുക്കെ വളര്‍ന്നാല്‍ മതി ഡാര്‍ലിങ്. കുഞ്ഞായിത്തന്നെ ഇരിക്കൂ. ഞങ്ങള്‍ ആദ്യമായി നിന്നെ കണ്ടതുപോലെ. ആദ്യമായി നിന്നെ കയ്യിലെടുക്കുകയും കരച്ചില്‍ കേള്‍ക്കുകയും ചെയ്ത പോലെ. ആദ്യമായി മാലാഖയെക്കാണാനായി അവര്‍ തിരക്കുകൂട്ടിയ ആ ദിവസം. അതുപോലെ കൊച്ചു കുഞ്ഞായിരിക്കൂ. അങ്ങനെ കണ്ട് മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന് പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. കുഞ്ഞുവാവയായിരിക്കൂ എന്നാണ് താരം കുറിച്ചത്. ദുല്‍ഖറിന്റെ പോസ്റ്റ് വളരെ വേഗം വൈറലായി മാറുകയാണ്. ദുല്‍ഖറിനെ അച്ഛന്‍ എത്ര സ്‌നേഹമുള്ളവനാണെന്നാണ് പോസ്റ്റ് കണ്ട ആരാധകര്‍ പറയുന്നത്.