Latest News

ഓട്ടോറിക്ഷ യാത്രക്കിടെ ഡ്രൈവറുമായി ഭാര്യ വഴക്കിട്ടു, അയാള്‍ അവളെ കവിളത്ത് അടിച്ചു, ഞാനും തിരിച്ച് തല്ലി'; കരഞ്ഞത് ഭാര്യ; സാജു നവോദയ അനുഭവം പങ്ക് വക്കുമ്പോള്‍

Malayalilife
ഓട്ടോറിക്ഷ യാത്രക്കിടെ ഡ്രൈവറുമായി ഭാര്യ വഴക്കിട്ടു, അയാള്‍ അവളെ കവിളത്ത് അടിച്ചു, ഞാനും തിരിച്ച് തല്ലി'; കരഞ്ഞത് ഭാര്യ; സാജു നവോദയ അനുഭവം പങ്ക് വക്കുമ്പോള്‍

ഭാര്യയെ ഉപദ്രവിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ തല്ലിയ സംഭവം തുറന്നുപറഞ്ഞ് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടന്‍ സാജു നവോദയ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവം പങ്കുവെച്ചത്. വിവാഹം കഴിഞ്ഞ് ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തോളമായിട്ടും, ഭാര്യയുമായുള്ള പ്രണയം ഇന്നും നിലനിര്‍ത്തുന്നുവെന്ന് സാജു നവോദയ പറഞ്ഞു.

'ഞങ്ങള്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോള്‍, ഡ്രൈവറും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായി. ദേഷ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ എന്റെ ഭാര്യയുടെ കവിളത്ത് അടിച്ചു. അത് കണ്ടപ്പോള്‍ എനിക്കുണ്ടായ ദേഷ്യത്തില്‍ ഞാന്‍ ഓട്ടോറിക്ഷ ഡ്രൈവറെ അടിച്ചു. 'അത് കണ്ടാണ് എന്റെ ഭാര്യ കരഞ്ഞത്,' സാജു നവോദയ പറഞ്ഞു. 

വിവാഹശേഷമുള്ള ബന്ധങ്ങളില്‍ പ്രണയം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'പ്രണയിച്ച് വിവാഹം കഴിച്ച്, കുട്ടികളായി, പിന്നെ പേരക്കുട്ടികളായി വരുമ്പോള്‍ പലപ്പോഴും ദമ്പതികള്‍ക്കിടയില്‍ അകല്‍ച്ച വരാം. എന്നാല്‍, ഇതിനെയെല്ലാം ജീവിതത്തിന്റെ ഭാഗമായി കണ്ട്, പരസ്പരം പ്രണയിച്ചുകൊണ്ടിരുന്നാല്‍ ജീവിതം എപ്പോഴും പുതുമയുള്ളതായിരിക്കും,' സാജു നവോദയ അഭിപ്രായപ്പെട്ടു. ഭാര്യയും ഭര്‍ത്താവുമെന്ന നിലയില്‍ മാത്രമല്ല, എന്നും പ്രണയിക്കുന്നവരുടെ റോളും നിലനിര്‍ത്താനാകണം എന്ന് അദ്ദേഹം പറഞ്ഞു. 

saju navodhaya about his family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES