ആരോഗ്യപരമായി ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നയാളാണ് നവ്യാനായരുടെ ഭര്‍തൃമാതാവായ ബേബിയമ്മ. ഏറെക്കാലമായി കൊച്ചിയിലെ ലേക്ക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബേബിയമ്മ ആ ചികിത്സകള്‍ക്കും വിശ്രമത്തിനും ഇടയിലാണ് ആഴ്ചകള്‍ക്കു മുമ്പ് മകളുടെ കൈപിടിച്ച് മരുമകളുടെ നൃത്തം കാണാനെത്തിയത്. ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതിനിടയിലും അമ്മ വന്നല്ലോ അതുമതി എന്നായിരുന്നു കെട്ടിപ്പിടിച്ചുകൊണ്ട് നവ്യ പറഞ്ഞ വാക്കുകള്‍.
അതിനു ശേഷം ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയ മകന്‍ സന്തോഷ് മേനോന്‍ അമ്മയുടെ ആരോഗ്യാവസ്ഥ തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ നന്ദി പറഞ്ഞ് കുറിപ്പും പങ്കുവച്ചിരുന്നു. എന്നാലിപ്പോഴിതാ, ദിവസങ്ങള്‍ക്കിപ്പുറം അമ്മയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയിലെ ലേക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെയാണ് ബേബിയമ്മയെ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ 11 ദിവസത്തോളം ഐസിയുവിലായിരുന്ന അമ്മ കഴിഞ്ഞ ദിവസമാണ് ഡിസ്ചാര്‍ജ്ജായി വീട്ടിലെത്തിയതും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നതും. പിന്നാലെയാണ് അമ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് സന്തോഷ് നന്ദി പറഞ്ഞത്.
അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്: അമ്മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍... കൊച്ചിയിലെ ഐസിയു ലേക്ഷോര്‍ ആശുപത്രിയില്‍ ഏകദേശം 11 ദിവസങ്ങള്‍, ഗുരുതരാവസ്ഥയില്‍ ആയിരുന്നു. സര്‍വ്വശക്തനായ ഡോക്ടര്‍ റോയ് ജെ മുകദ സാറിനും മുഴുവന്‍ ലേക്ഷോര്‍ ടീമിനും അങ്ങേയറ്റത്തെ കരുതലിനും സ്നേഹത്തിനും നന്ദി.. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും, എന്റെ സ്റ്റാഫില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള വ്യക്തിപരമായ കോളുകള്‍ക്കും പ്രത്യേക നന്ദി. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ എല്ലാവരോടും നന്ദിയുള്ളവനായിരിക്കും... എല്ലാവര്‍ക്കും സുപ്രഭാതം... എന്നാണ് സന്തോഷ് മേനോന്‍ കുറിച്ചത്. അതേസമയം, അമ്മ ആശുപത്രിയില്‍ ഐസിയുവില്‍ ആയിരിക്കുന്ന സമയത്ത് നവ്യ കുടുംബത്തിനൊപ്പം അവധിയാഘോഷത്തിലായിരുന്നു.
നേരത്തേയും സന്തോഷ് മേനോന്‍ അമ്മയ്ക്ക് വേണ്ടി നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. അതില്‍ പലപ്പോഴും ഡ്രൈവര്‍മാരെയും ഓഫീസ് സ്റ്റാഫുകളേയും വരെ പരാമര്‍ശിച്ചിട്ടുണ്ട്.്. വിവാഹത്തോടെ ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനിന്ന നവ്യ പിന്നീട് ഒരുത്തിയിലും, ജാനകി ജാനെയിലും മികച്ച കഥാപാത്രങ്ങളെ ആണ് അവതരിപ്പിച്ചത്. മാതംഗി എന്ന നൃത്ത വിദ്യാലയവും തുടങ്ങിയ നവ്യ ഇപ്പോള്‍ ഇന്ത്യക്ക് അകത്തും പുറത്തും നൃത്ത വേദികളില്‍ സജീവമാണ്.
എന്നാല്‍ തുടര്‍ച്ചയായി ഭര്‍ത്താവിന് ഒപ്പം ചിത്രങ്ങള്‍ ഇടുന്നില്ല എന്നതിന്റെ പേരില്‍ ആണ് ആരോപണങ്ങള്‍ കേള്‍ക്കുന്നത്. ഇടക്ക് എപ്പോഴോ ഇരുവരും ഒരുമിച്ചെത്തിയപ്പോഴും ഇതേ വാര്‍ത്ത ചര്‍ച്ച ആയിരുന്നു. മാതംഗിയുടെ തുടക്കത്തില്‍ എല്ലാവിധ സപ്പോര്‍ട്ടും നല്‍കി നവ്യക്ക് ഒപ്പം നിന്നതും ഇപ്പോള്‍ നില്‍ക്കുന്നതും സന്തോഷും കുടുംബവും ആണ്