Latest News

താരങ്ങളായ നഴ്‌സുമാര്‍; നഴ്‌സിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയവര്‍

Malayalilife
താരങ്ങളായ നഴ്‌സുമാര്‍; നഴ്‌സിങ്ങില്‍ നിന്നും സിനിമയിലേക്ക് എത്തിയവര്‍

ന്ന് നഴ്‌സസ് ദിനമാണ്. കോവിഡ് കാലത്ത് ഏറ്റവുമധികം ആദരവ് അര്‍ഹിക്കുന്നതും നഴ്സ്സമാണരാണ്.  ലോകത്തിലെ ഏറ്റവും പ്രശസ്തയായ നഴ്‌സായ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേലിന്റെ ജന്മവാര്‍ഷികദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. എല്ലാവരാലും പ്രശംസ അര്‍ഹിക്കുന്ന എക്കാലത്തും മുന്നില്‍ നില്‍ക്കുന്ന വിഭാഗമാണ് ആരോഗ്യ വിഭാഗം. നേഴ്്‌സ് ആണെങ്കിലും പിന്നീട് ജീവിതത്തില്‍ മറ്റു പ്രവര്‍ത്ത മേഖലകളില്‍ തിളങ്ങിയ നിരവധിപേരാണ് ഉളളത്. അഭിനയരംഗത്തും നിരവധി നേഴ്‌സുമാരുണ്ട്. സിനിമയില്‍ എത്തുന്നത് മുന്‍പ് നഴ്‌സായിരുന്ന ചില താരങ്ങളെ അറിയാം.

സിജു വില്‍സണ്‍

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ വിനീത് ശ്രീനിവാസന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് സിജു വില്‍സന്‍. പക്ഷേ നേരം, പ്രേമം, ഹാപ്പി വെഡിങ്ങ്‌സ് എന്ന ചിത്രത്തിലൂടെയാണ് സിജു വില്‍സണ്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ ചെറുതും വലുതുമായ ചിത്രങ്ങളിലൂടെ സിജു മലയാളത്തില്‍ തിളങ്ങുകയാണ്. ബെംഗലുരുവില്‍ നഴ്‌സിങ് പഠന സമയത്താണ് സിജുവിന് തന്റെ മേഖല കലയാണെന്ന് തിരിച്ചറിയാനായതെന്ന് അദ്ദേഹം അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മാത്രം നഴ്‌സിങ് പ്രാക്ടീസ് നടത്തിയിട്ടുമുണ്ട് സിജു. അതിന് ശേഷം മിനി സ്‌ക്രീനിലൂടെ പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.മലര്‍വാടി ആര്‍ട്സ് ക്ലബ്, ലാസ്റ്റ് ബെഞ്ച്, ബിവേര്‍ ഓഫ് ഡോക്സ്, തേര്‍ഡ് വേള്‍ഡ് ബോയ്സ്, ഹാപ്പി വെഡ്ഡിംങ്ങ്, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, നേരം, പ്രേമം,ആദി, വരനെ ആവശ്യമുണ്ട്, മറിയം വന്ന് വിളക്കൂതി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് സിജു. സിജു നായകനാകുന്ന വരയന്‍ എന്ന സിനിമ ഈ വര്‍ഷം റിലീസീനായി ഒരുങ്ങുകയുമാണ്.

അന്ന രേഷ്മ രാജന്‍

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് അന്ന രേഷ്മ രാജന്‍. ചിത്രത്തില്‍ ലിച്ചി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് അന്ന നടത്തിയത്. 2017- ല്‍ ആയിരുന്നു അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറിയത്. താരം നഴ്‌സ് ആണെന്നത് അധികം ആര്‍ക്കും അറിയാത്ത കാര്യമാണ്.
ഗവ. നഴ്‌സിങ് കോളേജിലായിരുന്നു അന്നയുടെ പഠനം. ശേഷം ആലുവയില്‍ രാജഗിരി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെയാണ് അന്നയ്ക്ക് സിനിമയിലേക്ക് അവസരം ലഭിച്ചത്. അങ്കമാലി ഡയറീസിന് ശേഷം രണ്ടാമത്തെ സിനിമ ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം ആയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായിരുന്നു. അതിനുശേഷം സച്ചിന്‍, മമ്മൂട്ടി ചിത്രം മധുരരാജ, പൃഥ്വിയും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകളിലും അന്ന വേഷമിട്ടു.

ജുവല്‍ മേരി

മലയാള ടെലിവിഷന്‍ അവതാരകയും നടിയുമാണ് ജ്യുവല്‍ മേരി. ത്രിപ്പൂണിത്തറയാണ് സ്വദേശം. അച്ഛന്‍ സെബി ആന്റണി എഫ് എ സി റ്റി യിലെ ഉദ്യോഗസ്ഥനാണ്. നഴ്‌സായിട്ടായിരുന്നു ജ്യുവല്‍ കരിയര്‍ തുടങ്ങിയത്. ശേഷം മമ്മൂട്ടി നായകനായ പത്തേമാരി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച ജ്യുവല്‍ ശേഷം നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തില്‍ ഞാന്‍ മേരിക്കുട്ടിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം, തമിഴില്‍ മാമനിതന്‍ എന്ന സിനിമയിലും കഴിഞ്ഞ വര്‍ഷം അഭിനയിച്ചിരുന്നു.

ഹരിത ജി നായര്‍

കസ്തൂരിമാന്‍ സീരിയലിലൂടെ മലയാളികളുടെ മനം കവര്‍ന്ന ശ്രീക്കുട്ടി നമുക്ക് സുപരിചിതയാണ്.
കോട്ടയം പാമ്പാടി സ്വദേശിനിയായ ഹരിത ജി നായരാണ് ശ്രീക്കുട്ടിയെ അവതരിപ്പിക്കുന്നത്.ഫഹദ് ഫാസില്‍ നായകനായ കാര്‍ബണ്‍ എന്ന ചിത്രത്തില്‍ ഷറഫുദീന്റെ ജോഡിയായി മലയാള സിനിമയിലെത്തിയ ഹരിത യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു നഴ്‌സ് കൂടിയാണ്.



 

Read more topics: # Celebrity nurses in the film
Celebrity nurses in the film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക