ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയെ ആർക്കും അത്രപെട്ടെന്നൊന്നും തന്നെ മാറാനാകില്ല. ചിത്രത്തിൽ രാജശ്രീയായി വേഷമിട്ടത് മലയാളി പ്രേക്ഷകരുടെ പ്രിയ താരം അനുശ്രീയാണ്. പിന്നാലെ വെടിവഴിപാട്, റെഡ് വൈൻ,പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും നാക്കു പെന്റ നാക്കു താക്ക, ചന്ദ്രേട്ടൻ എവിടെയാ,ഒപ്പം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വെള്ളിത്തിരയിൽ തിളങ്ങുകയും ചെയ്‌തു.താരജാഡകൾ ഒന്നും തന്നെ ഇല്ല എന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിൽ താരത്തിന് തെളിയിക്കാനുമായതാണ്. നാട്ടിലുള്ളപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാനും പിറന്നാളാഘോഷിക്കാനുമൊക്കെ താരം മുന്നിലുണ്ടാവാറുമുണ്ട്. എന്നാൽ ഇപ്പോൾ തരാം തന്റെ ആദ്യ സിനിമ തിയറ്ററിലെത്തിയിട്ട് ഏട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. അനുശ്രി ബിഗ് സ്ക്രീനിലെത്തിയത് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ്. തന്റെ അഭിനയജീവിതത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച സംവിധായകന്‍ ലാല്‍ ജോസിന് നന്ദി അറിയിക്കുകയാണ് ഇപ്പോൾ താരം.
"ലാല്‍ ജോസ് എന്ന സംവിധായകനിലൂടെ ....എന്റെ ലാല്‍ സാര്‍ എനിക്ക് നല്‍കിയ അവസരത്തിലൂടെ..സിനിമ എന്ന മായാലോകത്തിലേക്കു ഞാന്‍ വന്നിട്ടു 8വര്‍ഷം...എന്റെ ആദ്യ സിനിമ റിലീസ് ആയതു 8വര്‍ഷം മുന്നേ ഉള്ള ഈ ദിവസം ആണ് ...ലൊക്കേഷനിലേക്ക് ഞാന്‍ ആദ്യം ചെന്ന നിമിഷം,എന്റെ ആദ്യത്തെ ഷൂട്ടിംഗ് നിമിഷം ,ആദ്യമായി ഡബ്ബിങ് ചെയ്തത്,തീയേറ്ററില്‍ എന്നെ ഞാന്‍ ആദ്യമായി കണ്ടത് എല്ല്ലാം എല്ലാം എല്ലാം ഇപ്പഴും മനസ്സില്‍ ഉണ്ട് ..എല്ലാവരോടും ഒരുപാട് നന്ദി ..എന്നെ സ്നേഹിച്ചതിനും സപ്പോര്‍ട്ട് തന്നതിനും ...പ്രത്യേകിച്ച് ലാല്‍സാറിനോട് ..ലാല്‍ സാര്‍..അങ്ങ് ഒരു അവസരം തന്നില്ലാരുന്നു എങ്കില്‍ ഞാന്‍ ഇങ്ങനെ ഒന്നും ആകില്ലാരുന്നു ...ഒരുപാടു ഒരുപാടു നന്ദി അങ്ങയോടാണ്", അനുശ്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.
താരം തന്റെ പോസ്റ്റ് ലാല്‍ ജോസ്, ഫഹദ് ഫാസില്‍, സംവൃത സുനില്‍, ഗൗതമി നായര്‍, സമീര്‍ താഹിര്‍, ഇക്ബാല്‍ കുറ്റിപ്പുറം എന്നിവരെ ടാഗ് ചെയ്യുകയും ചെയ്‌തു. ഇഖ്ബാല്‍ കുറ്റിപ്പുറമായിരുന്നു യ ഡയമണ്ട് നെക്ക്‌ലേസിന് വേണ്ടി തിരക്കഥ ഒരുക്കിയത്.