മലയാള സിനിമ മേഖലയിൽ ബാലതാരമായി എത്തിയ താരമാണ് ബേബി അഞ്ചു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവിൽ,നരിമാൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥഒത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. മോഹൻലാൽ മമ്മൂട്ടി ഉൾപ്പെടെ ഉള്ളവരുടെ മകളായി വരെ താരം വേഷമിടും ചെയ്തിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ ഉൾപ്പെടെ അഭിനയിച്ച താരം ഒരു സമയത്ത് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു.
രണ്ടാമത്തെ വയസ്സിലാണ് അഞ്ചു ബാലതാരമായി സിനിമ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഉതിർപ്പൂക്കൾ എന്ന ചിത്രമാണ് താരത്തിന്റെ ആദ്യ സിനിമ. ഇതോടെയാണ് അഞ്ചു ബേബി അഞ്ജുവായി അറിയപ്പെടാനും തുടങ്ങിയത്. എന്നാൽ പില്കാലത്ത് നായികയായി മാറുകയും ചെയ്തു. നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ സൂപ്പര്‍ താരങ്ങളുടെ നായികയായും കൈകാര്യം ചെയ്തു. താഴ്വാരം, കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയവ അഞ്ജുവിന്റെ പേരിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.1992 ൽ കിഷാക്കൻ പാത്രോസ് സിനിമയിൽ കുഞ്ചുമോളായി, മിനാരത്തിലെ ടീന അറബിക്കടലോരം എന്ന ഹിറ്റ് ചിത്രം ക്ലാര ,നരിമാനീളെ അമ്മിണി തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന മലയാളം സിനിമകൾ,. താരത്തിന്റെ ടെലിവിഷൻ പ്രകടനങ്ങൾ എല്ലാം താനാണ് ഏറെ ശ്രദ്ധേയമാണ്. സൺ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചിതി, ദൂരദർശനിൽ മനസി, സൺ ടിവിയിൽ അഗൽ വിലക്കുഗൽ എന്നിവയിൽ ശ്രദ്ധേയമായിട്ടാണ് താരം തിളങ്ങിയത്.
ഒരിടയ്ക്ക് മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷയായ താരം മരണപെട്ടു എന്നുള്ള വാർത്തയും പുറത്ത് വന്നിരുന്നു. സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ താരത്തിന്റെ മരണ വാർത്തയിൽ പ്രതികരിച്ചു കൊണ്ട് ആദരാഞ്ജലികൾ വരെ അർപ്പിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം പ്രതികരിച്ചു കൊണ്ട് താരം എത്തുകയും ചെയ്തിരുന്നു. വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു എന്നായിരുന്നു അഞ്ചു പറഞ്ഞത്. ഒരു മുസ്ലീം പിതാവിനും ഹിന്ദുവായ അമ്മയ്ക്കും ജനിച്ച നടി കൂടിയാണ് ബേബി അഞ്ചു. പ്രശസ്ത കന്നഡ നടൻ കടുവ പ്രഭാകർ ആണ് താരത്തിന്റെ ഭർത്താവ്. എന്നാൽ വിവാഹ ജീവിതത്തിലെ അസ്വാരസ്ത്യങ്ങൾ കാരണം ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ഇരുവർക്കുമായി അർജുൻ എന്നൊരു മകനും കൂടി ഉണ്ട്. നിലവിൽ മലയാളം വിട്ട് തമിഴ് സീരിയലുകളിൽ ചേക്കേറിയിരിക്കുകയാണ് താരം.