നടി ചിപ്പിയും രഞ്ജിത്തും ആണ് ഞങ്ങളുടെ ഹീറോ; നിങ്ങളാണ് യഥാര്‍ഥ താരങ്ങളെന്ന് ആരാധര്‍

Malayalilife
topbanner
നടി ചിപ്പിയും രഞ്ജിത്തും ആണ് ഞങ്ങളുടെ ഹീറോ;  നിങ്ങളാണ് യഥാര്‍ഥ താരങ്ങളെന്ന് ആരാധര്‍

ലയാള സിനിമയില്‍ നായികയായും സഹനടിയായും തിളങ്ങിയ നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന്‍ എന്ന കഥാപാത്രമായിട്ടാണ് ചിപ്പി മലയാളികള്‍ക്ക് മുന്നിലെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം നിര്‍മ്മാതാവ് എം  രഞ്ജിത്തിനെ ആയിരുന്നു വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹമെങ്കിലും മാതൃകാ ദമ്പതികളായിട്ടാണ് ഇവര്‍ ജീവിതം തുടരുന്നത്. മലയാളത്തിലെ ഹിറ്റ് സീരിയലുകളിലൊന്നായ വാനമ്പാടി നിര്‍മ്മിച്ചിരിക്കുന്ന ചിപ്പി രഞ്ജിത്താണ്. മേക്ക്പ്പ് മാന്‍, ഇടുക്കി ഗോള്‍ഡ്, കൂടെ, 2 കണ്ട്രീസ് തുടങ്ങിയ സിനിമകള്‍ രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം. രഞ്ജിത്ത് ആയിരുന്നു നിര്‍മ്മിച്ചത്.

ഇപ്പോള്‍ കൊറോണയും ലോക്ഡൗണും കാരണം സീരിയല്‍ സിനിമാ മേഖല സ്തംഭിച്ചിരിക്കയാണ്. താഴെതട്ടിലുള്ള പല തൊഴിലാളികള്‍ക്കും ജോലിയില്ലാതെ ദാരിദ്രത്തിലാണ്. സിനിമാമേഖലയില്‍ നടന്‍മാര്‍ സിനിമയിലെ പിന്നണിപ്രവര്‍ത്തകര്‍ക്ക് സഹായവുമായി എത്തിയെങ്കിലും സീരിയല്‍ മേഖലയില്‍ കാര്യമായ സഹായങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ തന്റെ തൊഴിലാളികളെ സഹായിച്ചുകൊണ്ട് രഞ്ജിത്തും ചിപ്പിയും രംഗത്തെത്തിയിരിക്കയാണ്.  തന്റെ ഉടമസ്ഥതയിലുള്ള രജപുത്ര ഔട്ട്‌ഡോര്‍ യൂണിറ്റിലെ എല്ലാ തൊഴിലാളികള്‍ക്കും 5000 രൂപ വീതം അവരവരുടെ അക്കൗണ്ടുകളിലേയ്ക്ക് അയച്ചു കൊടുത്താണ് രഞ്ജിത്ത് ഞെട്ടിച്ചത്. രജപുത്രയിലെ ജീവനക്കാരനായ രാജീവ് എം. ആണ് ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂെട അറിയിച്ചത്.രജപുത്ര ഔട്ട് ഡോര്‍ യൂണിറ്റ് എം. രഞ്ജിത് സാര്‍ രജപുത്രയിലെ എല്ലാ തൊഴിലാളികള്‍ക്കും ഈ കൊറോണ കാലത്ത് 5000 രൂപ വീതം ഞങ്ങളുടെ അക്കൗണ്ടിലേക്ക് അയച്ചു തന്നു. ഞങ്ങളെ സഹായിച്ച സാറിനും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹവുമുണ്ടാകാന്‍ ഞങ്ങള്‍ എല്ലാപേരും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.' എന്നാണ് രാജീവ് കുറിച്ചത്.

മാധ്യമങ്ങളെ അറിയിക്കാതെയാണ് രഞ്ജിത്തും ചിപ്പിയും സഹായം ചെയ്തത് എങ്കിലും രാജീവിന്റെ പോസ്റ്റ് എത്തിയതോടെ അത് എല്ലാവരും അറിയുകയായിരുന്നു. സീരിയല്‍ രംഗത്തെ പ്രമുഖര്‍ പോലും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിച്ചപ്പോഴും തൊഴിലാളികളുടെ ദുരിതം അറിഞ്ഞ് പ്രവര്‍ത്തിച്ച രഞ്ജിത്തിനും കുടുംബത്തിനും കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ. അവന്തിക എന്ന ഏക മകളാണ് രഞ്ജിത്ത് ചിപ്പി ദമ്പതികള്‍ക്കുള്ളത്.

Actress Chippi and renjith are our heroes said people

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES