Latest News

ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്ന് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി അനാര്‍ക്കലി മരിക്കാര്‍

Malayalilife
ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്ന് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു; ദുരനുഭവം വെളിപ്പെടുത്തി അനാര്‍ക്കലി മരിക്കാര്‍

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള വെള്ളിവെളിച്ചത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരം തുടർന്ന്  ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. എന്നാൽ ഇപ്പോൾ ചെറുപ്പത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി. ഒരു പരിപാടിയില്‍ അനാര്‍ക്കലി ഏഴാം ക്ലാസില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചാണ് തുറന്ന് പറഞ്ഞത്.

അനാര്‍ക്കലിയുടെ വാക്കുകളിലൂടെ  ....

ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ആദ്യമായി ഒരാളില്‍ നിന്നും ഒരു മോശം പെരുമാറ്റം നേരിട്ടത്. ഒരു കടയില്‍ പോകുമ്പോഴായിരുന്നു സംഭവം. ഒരു മനുഷ്യന്‍ ചോക്ലേറ്റ് തന്നു ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗത്തും അയാള്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ അത് എന്താണെന്ന് അറിയില്ലെങ്കില്‍ കൂടി അയാളുടെ പിടിയില്‍ നിന്നും ഓടി മാറി രക്ഷപെടുകയായിരുന്നു. വീട്ടില്‍ ചെന്ന് പറയാന്‍ പേടി ഉണ്ടായിരുന്നു. എങ്കിലും അമ്മയോട് പറഞ്ഞു, അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നീ തനിയെ ഡീല്‍ ചെയ്യണം എന്നാണ് അമ്മ പറഞ്ഞത്. അവിടുന്നിങ്ങോട്ടു എന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡീല്‍ ചെയ്തിട്ടുള്ളത്.

പഠനത്തില്‍ താന്‍ ആവറേജ് ആയിരുന്നു. സ്‌കൂളില്‍ ഒരു ചെറിയ ഗ്രൂപ്പിന് കൂടുതല്‍ പരിഗണന കിട്ടിയിരുന്നു. തനിക്ക് പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമായിരുന്നു എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. അതില്‍ വല്ലാത്ത സങ്കടവുമുണ്ടായിരുന്നു. താന്‍ ടോം ബോയ് ആയി നടക്കുന്ന ഒരു കുട്ടിയായിരുന്നു, ഒട്ടും സുന്ദരി ആയിരുന്നില്ല. അതായിരിക്കണം തന്നെ ഒന്നിനും പരിഗണിക്കാതിരുന്നത്. വളരെ നിരാശയായ ഒരു സമയത്ത് സ്‌കൂള്‍ മാറണം എന്നുവരെ തോന്നിയിരുന്നെന്നും അതൊന്നും പക്ഷെ നടന്നില്ലെന്നും അനാര്‍ക്കലി പറയുന്നു. സ്‌കൂളില്‍ നിന്നും കിട്ടിയ അവഗണന തന്നെ വളരെ മോശമായി ബാധിച്ചിരുന്നു. പടം വരക്കാനും പാട്ടുപാടാനും ഡാന്‍സ് ചെയ്യാനും അറിയാമെങ്കിലും അതൊന്നും മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തത് ഇതേ കാരണത്താലാണ്. എന്നാല്‍ താന്‍ ഇന്ന് നില്‍ക്കുന്ന പൊസിഷന്‍ തനിക്ക് വളരെ ആത്മവിശ്വാസം തരുന്നു എന്നും അന്ന് സ്‌കൂളില്‍ ഉണ്ടായിരുന്നവര്‍ ഒരിക്കലും താന്‍ ഈ നിലയില്‍ എത്തിച്ചേരുമെന്ന് കരുതിയിട്ടുണ്ടാകില്ല.

താന്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറെ ആളുകളുടെ മോശം കമന്റുകള്‍ കേള്‍ക്കാനിടയായി. നല്ല കമന്റ് ഇട്ട കുറച്ചാളും ഉണ്ടായിരുന്നു. തന്റെ വീട്ടുകാര്‍ ഇങ്ങനെ ഒരു ഫോട്ടോ ഇടേണ്ടിയിരുന്നോ എന്ന് ചോദിച്ചു. പക്ഷെ താന്‍ സോഷ്യല്‍ മീഡിയയിലെ കമന്റുകളൊന്നും മുഖവിലക്കെടുത്തില്ല. അതൊന്നും ശ്രദ്ധിക്കാനും പോയില്ല. പിന്നീട് കാളി എന്ന ഹിന്ദു ദൈവത്തെ ആധാരമാക്കി ഒരു ഫോട്ടോഷൂട്ട് ചെയ്തത് വലിയ ഒച്ചപ്പാടുണ്ടാക്കി. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും ഒരു മതവിഭാഗവും തനിക്കെതിരെ നീങ്ങി. മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്തത്. വളരെ നാളായി സുഹൃത്തായ മഹാദേവന്‍ തമ്പിയോട് നോ പറയാന്‍ പറ്റാതെ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആയിരുന്നു അത്. തന്റെ ചില സുഹൃത്തുക്കള്‍, ചില ദളിത് ആക്ടിവിസ്റ്റുകള്‍ ഒക്കെ വിളിച്ചു അനാര്‍ക്കലി ഇത് ചെയ്യുമെന്ന് കരുതിയില്ല എന്ന് പറഞ്ഞു. തന്റെ അമ്മയും സഹോദരിയും എതിരഭിപ്രായം പറഞ്ഞു. പിന്നീട് ഒരു മാപ്പ് എഴുതി ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഈ സംഭവം കുറച്ചു നാള്‍ വല്ലാതെ അലട്ടിയിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്നും കരകയറി. ആ സംഭവം മറക്കാനും മറ്റു ചിലതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രദ്ധിച്ചു. കാരണം ദുഖിച്ചിരുന്നിട്ടു കാര്യമില്ല ജീവിതം മുന്നോട്ടു പോവുക തന്നെ വേണം. എങ്കിലും ഓരോ സംഭവങ്ങളില്‍ നിന്നും പലതും പഠിക്കുന്നുണ്ട്.

തനിക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളെയും നേരിടുന്നത് അത് അവഗണിച്ചുകൊണ്ടാണ്. അത് നമ്മുടെ മുന്നോട്ടുള്ള യാത്രയെ ബാധിക്കാന്‍ പാടില്ല. ഈ അബ്യൂസ് ഒക്കെ നേരിട്ട് കഴിഞ്ഞും താന്‍ അതൊക്കെ മറക്കാന്‍ ശ്രമിക്കാറുണ്ട്. അതൊക്കെ ഓര്‍മ വരുമ്പോ താന്‍ ഏറ്റവും ഇഷ്ടമുള്ളത് ചെയ്യും, ചിലപ്പോള്‍ പടം വരക്കും, സന്തോഷമായി ഇരിക്കാന്‍ തന്നെ ശീലിപ്പിക്കും. മറ്റുള്ളവരോടും തനിക്ക് അതാണ് പറയാനുള്ളത്. നമ്മെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ ജീവിതം നശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുക. അങ്ങനെയുള്ള സംഭവങ്ങള്‍ മറക്കാനും അവഗണിക്കാനും പഠിക്കുക. എന്നാലേ ജീവിതത്തില്‍ വിജയിക്കാന്‍ കഴിയൂ.

Actress Anarkali Marikar words about bad inccident in her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക