മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ വിനോദ് കോവൂർ. നിരവധി സ്റ്റേജ് ഷോകളിലൂടെ എല്ലാം തന്നെ താരം ശ്രദ്ധേയനായിരുന്നു. വിനോദ് പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധയാകർഷിച്ചത്എം 80 മൂസ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ്.താരം അഭിനയ ജീവിതം നാടക രംഗത്തിലൂടെയാണ് ആരംഭിച്ചത്. എന്നാൽ ഇപ്പോൾ തന്റെ അഭിനയ മോഹം പലരും മുതലെടുക്കാറുണ്ട് എന്ന് താരം പറയുകയാണ്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
'അഭിനയജീവിതത്തിന്റെ തുടക്കകാലത്താണ് ഇത്തരത്തിലുളള സംഭവം നേരിടേണ്ടി വന്നത്. എംടിയുടെ സിനിമയിലേയ്ക്കാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. എംടിയുടെ തിരക്കഥ, സംവിധാനം ചെയ്യുന്നത് സേതു മാധവന്‍. നാല് നായകന്മാരില്‍ ഒരാളെന്ന് പറഞ്ഞിട്ടായിരുന്നു അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരും ആഘോഷത്തോടെയാണ് യാത്രയാക്കിയത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.
'സെറ്റില്‍ എത്തിയപ്പോള്‍ ഞാന്‍ ഇല്ലായെന്ന് അറിഞ്ഞു. അതോടെ എല്ലാം അവസാനിപ്പിക്കാന്‍ ഒരുങ്ങി. ആത്മഹത്യ കുറിപ്പ് വരെ എഴുതിയിരുന്നു. അപ്പോഴാണ് അച്ഛനേയും അമ്മയേയും ഓര്‍മ വന്നത്. തുടര്‍ന്ന് പിന്‍മാറി'; ആ പഴയ സംഭവം ഓര്‍ത്തെടുത്തു.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ രസകരമായ സംഭവം മറ്റൊരു അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. മെഗാസ്റ്റാറിന്റെ റാഗിംഗ് ആയിരുന്നു അത്. അത് കണ്ട് ശരിക്കും ഭയന്നു പോയെന്നും സംഭവം വെളിപ്പെടുത്തി കൊണ്ട് നടന്‍ പറഞ്ഞത്. 'മമ്മൂട്ടിയുടെ കയ്യില്‍ കയറി പിടിക്കുന്ന ഒരു സീനുണ്ട്. എന്നാല്‍ അദ്ദേഹം കൈ തരാന്‍ തയ്യാറായില്ല. കയ്യില്‍ കയറി പിടിക്കാന്‍ നേരം ക്ഷുഭിതനായി കൈ വലിച്ചു. സംവിധായകനടക്കം എല്ലാവരും പേടിച്ചു പോയി. അന്ന് എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്. എന്നാല്‍ അത് മമ്മൂക്ക ഒപ്പിച്ച തമാശയായിരുന്നു. ഇതുപോലെ പലപ്പോഴും അദ്ദേഹം ചെയ്യാറുണ്ടെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു എന്നും താരം പറഞ്ഞു.