മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഹാസ്യപരിപാടിയാണ് മറിമായം. മറിമായത്തിലെ മൊയ്തു ആയെത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറി മാറിയ നടനാണ് വിനോദ് കോവൂര്‍. കോഴിക്കോടന്‍ ഭാഷയിലുളള അവതരണമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. നാടകരംഗത്ത് നിന്നും എത്തി ബിഗ്സ്‌ക്രീനിലും കോമഡി ഷോകളിലും ഷോകളിലും സജീവമാണ് താരം. എന്നാൽ ഇപ്പോൾ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ പാസ്‌വേര്‍ഡ് ചോര്‍ത്തി നടന്‍ വിനോദ് കോവൂരിന്റെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ശ്രമം നടന്നു എന്ന് തരത്തിലുള്ള ഒരു വാർത്തയാണ് പുറത്ത് വരുന്നത്. സൈബര്‍ സെല്‍ കോവൂരിലെ നസീറ ഡ്രൈവിങ് സ്‌കൂളില്‍ സംഭവത്തെ തുടർന്ന് തിരച്ചില്‍ നടത്തുകയും ഇവിടെ നിന്നും ഹാര്‍ഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.
2019ല്‍ ആണ് വിനോദ് കോവൂരിന്റെ ഡ്രൈവിങ് ലൈസന്‍സ് കാലാവധധി അവസാനിച്ചത്. തുടര്‍ന്ന് കോവൂരുള്ള നസീറ ഡ്രൈവിങ് സ്‌കൂളിനെ നടന്‍ ഇത് പുതതുക്കുന്നതിന് വേണ്ടി സമീപിക്കുകയായിരുന്നു. എന്നാൽ വീണ്ടും റോഡ് ടെസ്റ്റ് കാലാവധി അവസാനിച്ച് രണ്ട് വര്‍ഷമായതിനാല്‍ പാസാകണം. നിലവിൽ ഈ നടപടികളൊന്നും പാലിക്കാതെ ലൈസന്‍സ് പുതുക്കാനായി ഉള്ള ശ്രമമായിരുന്നു നടന്നിരുന്നതും.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ലൈസന്‍സ് റോഡ് ടെസ്റ്റ് മുതലയാവ നടത്താതെ പുതുക്കാനായി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് ആരോ ചോര്‍ത്തുകയും. ലൈസന്‍സ് പുതുക്കാന്‍ ഈ പാസ്‌വേര്‍ഡ് ഉപയോഗിച്ച് ശ്രമിക്കുകയുമായിരുന്നു. ഇത്തരത്തില്‍ ഒരു ശ്രമം മാര്‍ച്ച് ഒന്നാം തീയതിയാണ് നടന്നത്. അതേസമയം വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മറ്റൊരു ഐപി അഡ്രസില്‍ നിന്നും പാസ്‌വേര്‍ഡ് ഉപയോഗിച്ചു എന്ന് മെസേജ് വന്നതോടെയാണ് കാര്യം അറിയുന്നത്. ഇതേ തുടർന്ന്ഉടന്‍ തന്നെ ആര്‍ടിഓയെ വിവരം അറിയിക്കുകയും ചെയ്തു.
നസീറ ഡ്രൈവിംഗ് സ്‌കൂളിലെ ഐപി അഡ്രസില്‍ നിന്നുമാണ് പാസ്‌വേര്‍ഡ് ഉപയോഗിച്ച് വെബ്‌സൈറ്റില്‍ കയറാന്‍ ശ്രമം നടന്നതെന്ന്
പിന്നീട് സംഭവത്തില്‍ സൈബര്‍ സെല്‍ നടത്തിയ പരിശോധനയിലാണ് വ്യക്തമായത്. എന്നാല്‍ ഇക്കാര്യം ഡ്രൈവിംഗ് സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. അതേസമയം വിനോദ് കോവൂര്‍ ഡ്രൈവിംഗ് സ്‌കൂളില്‍ ലൈസന്‍സ് പുതുക്കാന്‍ നല്‍കിയെന്നല്ലാതെ മറ്റൊന്നുമറിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.