ഹൃദയമായ ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച് കൊണ്ട് താരപദവിയിലേക്ക് കുതിച്ചുയര്‍ന്ന അഭിനേതാവാണ് മലയാളികളുടെ സ്വന്തം ടോവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ മുന്നേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ടൊവിനോയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ നേടിയിരുന്നത്. എല്ലാ തിരക്കുകള്‍ക്ക് ഇടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഹാപ്പി ബർത്ത് ഡേ മൈ ലവ് എന്ന് കുറിച്ച് കൊണ്ടാണ് താരം പിറന്നാൾ ആഘോഷ ചിത്രം ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. റെഡ് വെൽവെറ്റ് കേക്ക് ടോവിനോയ്ക്കും മക്കൾക്കുമൊപ്പം മുറിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. പിറന്നാൾ പോസ്റ്റിന് ചുവടെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാളസിനിമയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നായകനായും വില്ലനായുമൊക്കെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരം സോഷ്യല്‍ മീഡിയയിലിലും സജീവമാണ്.
അഗില്‍ പോള്‍ ,അനസ് പോള്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഫോറന്‍സിക്ക് ആയിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. മികച്ച വരവേല്‍പ്പായിരുന്നു ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ഈ ചിത്രത്തിന് ലഭിച്ചത്. ടൊവിനോയുടെ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് ചിത്രവും ഫോറന്‍സിക്ക് തന്നെയാണ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയാണ് താരത്തിന്റെതായി ഇനി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമ.