മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ യുവ താരമാണ് നടൻ പൃത്വി രാജ്. ഒരു നടൻ എന്നതിലുപരി പിന്നണിഗായകനും സിനിമാ നിർമ്മാതാവും സംവിധായകനുമാണ് താരം. താരത്തിന്റെതായി ഇനി പുറത്തിറങ്ങ ഇരിക്കുന്ന ചിത്രം ആടുജീവിതമാണ്. എന്നാൽ ഇപ്പോൾ
മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം തുറന്ന് പറഞ്ഞിരിക്കുന്നത്. മകളെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിന് പിന്നിലെ കാരണമാണ് പൃഥ്വി വിവരിച്ചിരിക്കുന്നത്.
തിരിച്ചറിയപ്പെടുന്ന തരത്തിലുള്ളൊരു പബ്ലിക് പ്രൊഫൈല്‍ അവള്‍ക്ക് ഇപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. അതൊന്നും ഉള്‍ക്കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന വിധം തല്‍ക്കാലം തിരിച്ചറിയേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. കുട്ടിയായിരിക്കുന്ന സമയത്ത് പബ്ലിക് ഫെയിമില്‍ നിന്നും അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്ന് തോന്നി. ഇതേക്കുറിച്ച് അവള്‍ക്ക് തന്നെ തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്.
അച്ഛന്റേയും അമ്മയുടേയും ജോലി ഇതാണെന്നും പ്ലബിക് ലൈഫിലെ കാര്യങ്ങള്‍ ഇങ്ങനെയാണെന്നും കുറച്ച് കഴിഞ്ഞാല്‍ അവള്‍ക്ക് മനസ്സിലാവും. ആലിക്ക് വായന ഏറെ ഇഷ്ടമുള്ള കാര്യമാണ്. അക്ഷരങ്ങള്‍ കൂട്ടി വായിച്ചതിന് ശേഷം പുസ്തക വായന കൂടിയിട്ടുണ്ട്. ഈ ഹോബി എപ്പോഴും കൂടെയുണ്ടാവുമോയെന്ന് അറിയില്ല. ഏത് തരം പുസ്തകങ്ങളാണ് അവള്‍ വായിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണെന്നും പൃഥ്വി പറയുന്നു.