Latest News

എന്നെ ഒരു കളളനോടൊപ്പം അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; അനുഭവം പങ്കുവച്ച് ബിജു പപ്പൻ

Malayalilife
എന്നെ ഒരു കളളനോടൊപ്പം അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി; അനുഭവം പങ്കുവച്ച് ബിജു പപ്പൻ

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ബിജു പപ്പൻ. നിരവധി സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. പോത്തന്‍വാവ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, പതാക, ടൈം, മാടമ്ബി, ദ്രോണ, ഓഗസ്റ്റ് 15, ഇന്ത്യന്‍ റുപ്പി, കസബ, പുത്തന്‍പണം തുടങ്ങി നിരവധി സിനിമകളില്‍ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപരം മുൻ മേയർ എംപി പത്മനാഭന്റെ മകൻ കൂടിയാണ്് ബിജു പപ്പൻ. ഒരിക്കൽ അച്ഛനോടുള രാഷ്ട്രീയ പകയുടെ പേരിൽ പോലീസ് പിടിച്ച കൊണ്ട് പോയി ഉപദ്രവിച്ച സംഭവം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് താരം.

അച്ഛൻ സിപിഎമ്മിൽ നിന്ന് അകന്നപ്പോൾ നിരവധി പ്രശ്നങ്ങളായിരുന്നു ഞങ്ങൾക്ക് നേരിടേണ്ടി വന്നു. എന്നേയും ചേട്ടനേയും അനിയനേയും പോലീസ് പിടിച്ച് കൊണ്ട് പോയി. കണ്ണമ്മൂല ജംഗ്ഷനിൽ നിന്നാണ് എന്നെ പോലീസ് കൊണ്ട് പോയത്. എന്നിട്ട് ഒരു കളളനോടൊപ്പം അടിവസ്ത്രത്തിൽ ലോക്കപ്പിൽ ഇരുത്തി’.കള്ളന്റെ വിചാരം ഞാൻ എന്തോ മോഷ്ടിച്ചിട്ട് കൊണ്ട് വന്നതാണന്നാണ്. ആ പോലീസ് ഓഫീസർ വളരെ മോശമായ രീതിയിലായിരുന്നു പെരുമാറിയത്. ഇനി അച്ഛൻ രാഷ്ട്രീയത്തിൽ ഒന്നും ആകില്ലെന്ന് പറഞ്ഞാണ് അദ്ദേഹം അന്ന് ഉപദ്രവിച്ചത്’; ബിജു പപ്പൻ പറഞ്ഞു.

 ‘എന്നാൽ ഈ സംഭവം കഴിഞ്ഞ് മൂന്നാമത്തെ മാസം അച്ഛൻ വീണ്ടും മേയറായി. പിന്നീട് ഈ പോലീസ് ഓഫീസറിനെ ശിവഗിരിയിൽ വെച്ച് കണ്ടു. ഡിവൈഎസ്പിയായിരുന്നു. അവിടത്തെ കാര്യങ്ങൾ എന്നോട് ചോദിക്കേണ്ട സ്ഥിതി അദ്ദേഹത്തിന് വന്നു. പിന്നീട് എന്നെ അനുകൂലിച്ച് അവിടെ പലരോടും സാസംരിച്ചിരുന്നു. അതാണ് പ്രതികാരം. രാഷ്ട്രീയപരമായിട്ടായിരുന്നു അന്ന് അങ്ങനെ ചെയ്തത്. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു’; നടൻ വ്യക്തമാക്കി.

Actor biju pappan words about bad experience in life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES