മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. ഇന്‍സ്റ്റയില്‍ ഏറെ സജീവമായുള്ള അജു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. താരവും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണ് ഉള്ളത്. ഇവര്‍ ഇരട്ടക്കുട്ടികളുമാണ്. ഇരട്ടകളായ ഇവാനും ജുവാനും ലൂക്കും ജെയ്ക്കുമാണ് അവര്‍. എന്നാൽ ഇപ്പോൾ കുടുംബത്തെ കുറിച്ചും സിനിമയെ കുറിച്ചും താരം പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഞാന്‍ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്യുന്ന ഒരാളാണ്. ഒരു സിനിമയ്ക്ക് സംവിധായകനും നിര്‍മാതാവുമൊക്കെ ഉണ്ട്. നായക നടനും ഉണ്ട്. ഇവരെക്കാളും ഉത്തരവാദിത്വം എനിക്കില്ല എന്നായിരുന്നു ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിച്ചിരുന്നത്. അതുകൊണ്ട് ഞാന്‍ മുഴുവന്‍ തിരക്കഥ വായിക്കേണ്ട ആവശ്യമില്ലല്ലോ, ഞാനെന്റെ സംവിധായകന്‍ പറയുന്നത് കേള്‍ക്കുക. സിനിമയില്‍ സംഭാഷണം ആഡ് ചെയ്യുന്ന ആളല്ല ഞാന്‍. എന്താണോ തന്നിരിക്കുന്നത്. അത് ചെയ്യുക. അതിന് എത്ര ടേക്ക് വേണമെങ്കിലും പോകാം.
67 ടേക്ക് വരെ ഞാന്‍ പോയിട്ടുണ്ട്. പറയുന്നത് ചെയ്തിട്ട് പോവുക. അതായിരുന്നു രീതി. നല്ല റോളുകള്‍ തിരഞ്ഞെടുക്കാനും ചോദിക്കാനും അതായത് സ്‌ക്രീനില്‍ കുറച്ച് നേരമേ ഉള്ളുവെങ്കിലും ആ റോള്‍ എനിക്കൊരു മാറ്റം തോന്നിക്കുകയാണെങ്കില്‍ അത് ചോദിക്കാന്‍ സ്‌ക്രിപ്റ്റ് വായിക്കണം. ഞാനിപ്പോള്‍ തിരക്കഥ വായിക്കുന്നില്ലെങ്കിലും അത് നോക്കാന്‍ എന്റെ രണ്ട് മൂന്ന് സുഹൃത്തുക്കളോട് പറയാറുണ്ട്. അങ്ങനെ സഹായിക്കുന്ന കൂട്ടുകാരുമുണ്ട്. ഫിലിം ഫോര്‍ തോട്ട്സ് എന്ന ഗ്രൂപ്പുണ്ട്. അതിലെ സുഹൃത്തുക്കളാണ് തിരക്കഥ വായിച്ച് സഹായിക്കുന്നത്.
ഞാന്‍ ഉത്തരവാദിത്ത ബോധമുള്ള ഭര്‍ത്താവ് അല്ലായിരുന്നു. ഇപ്പോഴും അപ്പോഴും എന്റെ കരിയറിന്റെ ഓട്ടത്തിലായിരുന്നു. കുട്ടികള്‍ വലുതായി കഴിഞ്ഞപ്പോഴാണ് രസം തോന്നി തുടങ്ങിയത്. എനിക്ക് സൈലന്റ് ബേബീസിനെക്കാളും ഇഷ്ടം വയലന്റ് ബേബീസിനെ ആണ്. ചെറുതായിരുന്നപ്പോള്‍ അവര്‍ ഉറങ്ങും, കഴിക്കും വീണ്ടും ഉറങ്ങും. ഇതില്‍ ഒരു രസമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ കുറച്ചൂടെ വലുതായി. എന്നെ ട്രോളാന്‍ തുടങ്ങി. അല്ലു അര്‍ജുന്റെ തമിഴ് സിനിമ കാണുമ്പോള്‍ നല്ല വണ്ണം കോമഡി ആയിട്ടുള്ള ക്യാരക്ടര്‍ കാണുമ്പോല്‍ അവര്‍ക്ക് അത്അപ്പ ആണ്.
അവരുടെ മനസിലുള്ള ഇമേജ് എനിക്ക് പിടി കിട്ടി. എന്നെ കാണുന്നത് അങ്ങനെയാണ്. അവരുടെ ആ ഫ്രണ്ട്ഷിപ്പാണ് എനിക്ക് ഒന്നുകൂടി ഇഷ്ടം. അവര്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം, ഭക്ഷണം, സംരക്ഷണം ഇവയെല്ലാം നല്‍കുന്നതിലാണ് എന്റെ ഉത്തരവാദിത്വം ഞാന്‍ കാണുന്നുള്ളു. അവര്‍ എപ്പോഴും അവരുടെ ലോകത്താണ്. അതിന് വേണ്ടി സഹായിക്കുന്നത് ഭാര്യ അഗസ്റ്റീനയാണ്. ചില്ലറ അധ്വാനം ആയിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. അക്കാര്യത്തില്‍ അഗസ്റ്റീനയോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്.