മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നൂറാമത് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. തന്റെ ആദ്യ ചിത്രമായ 'പൂച്ചക്കൊരു മൂക്കുത്തി' യിലെ നായകനായ മോഹന്‍ലാല്‍ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും നായകനാകുന്നത്.
ലോക ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം. ആശിവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബിനു ജോര്‍ജ് അലക്‌സാണ്ടറാണ് കോ പ്രൊഡ്യൂസര്‍. ആശിവാദ് സിനിമാസിന്റെ 39-ാമത്തെ ചിത്രമാണിത്....
സിനിമ നല്ലതാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. എന്നാല്‍ മ്യൂസിക്കും ഡ്രാമയും ചേര്‍ന്ന നല്ലൊരു എന്റര്‍ടെയിനറായിരിക്കുമിത്. കുടുംബത്തിനും കുട്ടികള്‍ക്കും ഫാന്‍സിനും ഒരു പോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കും ഇതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ഉണ്ടാകും.
പുതിയ ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് വേണ്ടതെല്ലാം ഉണ്ടാകുമെന്ന് പ്രിയദര്‍ശന്‍. ആക്ഷനില്ലേയെന്ന് മോഹന്‍ലാല്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
പ്രിയദര്‍ശന്‍ തിരക്കഥയെഴുതി 83-ല്‍ പുറത്തിറങ്ങിയ 'കുയിലിനെ തേടി' എന്ന ചിത്രത്തിലും ആദ്യയമായി സംവിധാനം ചെയ്ത പൂച്ചയ്ക്കൊരു മൂക്കുത്തി'യിലും മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് ഇരുവരും അവസാനം ഒരുമിച്ചത്.