Latest News

ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ അഭിമാനിക്കുന്നു; കല്യാണിയുടെ ആദ്യ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍

Malayalilife
 ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ അഭിമാനിക്കുന്നു; കല്യാണിയുടെ ആദ്യ ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍

ലയാളത്തിന്റെ ഹിറ്റ് സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തിലെ ഒരു കാലത്ത് നമ്പര്‍ വണ്‍ നായികയായിരുന്നു ലിസിയെ ആണ് പ്രിയര്‍ശന്‍ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാല്‍ ഇവര്‍ പിരിഞ്ഞു. കല്യാണി ഇപ്പോള്‍ സിനിമകളില്‍ തിളങ്ങുകയാണ്.  പിരിഞ്ഞെങ്കിലും മകളുടെ കാര്യത്തില്‍ ഒറ്റ മനസോടെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രിയനും ലിസിയും.

ഏകദേശം ആറ് വര്‍ഷം നീണ്ട പ്രണയമായിരുന്നു ലിസിയും പ്രിയനും തമ്മിലുണ്ടായത്. സിനിമയെ വെല്ലുന്ന കഥയ്‌ക്കൊടുവിലാണ് ഇരുവരും ഒന്നിച്ചത്. എന്നാല്‍ രണ്ടു പതിറ്റാണ്ടുകള്‍ക്കപ്പുറം ഇവര്‍ വേര്‍പിരിഞ്ഞു. അപ്പോഴെക്കും ഇവരുടെ മക്കള്‍ പറക്കമുറ്റിയിരുന്നു. ഇവരുടെ മകള്‍ കല്യാണി തെലുങ്കിലൂടെയാണ് നായികയായത്. ഇപ്പോള്‍ മലയാളത്തിലും കല്്യാണി അരങ്ങേറ്റം കുറിച്ചിരിക്കയാണ്.  അനൂപ് സത്യന്‍ സംവിധാനം ചെയ്ത്, ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായാണ് കല്യാണി എത്തുക. സുരേഷ് ഗോപിയും ശോഭനയുമാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്.

ഇപ്പോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മകള്‍ കല്യാണിക്ക് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ രംഗത്തെത്തിയിരിക്കുകയാണ്.
എന്റെ മകള്‍ കല്യാണിയുടെ ആദ്യ മലയാള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും അവരുടെ മക്കളുടെ വിജയം കാണുന്നതില്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. ഞാനും നിന്റെ അമ്മയും നിന്നെ സ്‌ക്രീനില്‍ കാണുന്നതില്‍ ഏറെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒപ്പം. അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന് എന്റെ ആശംസകള്‍ എന്നാണ് പ്രിയന്‍ കുറിച്ചത്. പിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തില്‍ ഭാര്യയെ ഒപ്പം കൂട്ടുന്ന പ്രിയന് കൈയടിക്കുകയാണ് സോഷ്യല്‍മീഡിയ.


 

priyadarshan about kalyani priyadarshan entry to film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES