മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പ്രിയ വാര്യര്‍ . താരം മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലും ചുവടുറപ്പിച്ച താരം ഇപ്പോള്‍ കന്നഡയിലും അരങ്ങേറാനുളള തയ്യാറെടുപ്പിലാണ് . താരത്തിന്റെ തന്നെ വിഷ്ണുപ്രിയ' എന്ന പേരിലിറങ്ങുന്ന ചിത്രം ഈ വര്‍ഷം മെയ് ആറിനായിരിക്കും പ്രദര്‍ശനത്തിന് എത്തുക . ശ്രേയാസ് മഞ്ജുവാണ് ചിത്രത്തില്‍ നായകനായി എത്തുന്നത് . വി.കെ പ്രകാശ് ആണ് ചിത്രം ഒരുക്കുന്നത് . താരം ഇപ്പോള്‍ സിനിമയില്‍ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് . ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലാകുകയും ചെയ്്തു .
ചിത്രത്തിന് താഴെ താരം വിവരണം നല്‍കിയിരിക്കുന്നത് വിഷ്ണുവിന്റെയും പ്രിയയുടെയും മനോഹരമായ യാത്രയെ കുറിച്ചറിയാന്‍ കാത്തിരിക്കൂ... എന്നാണ് . കൂടാതെ സിനിമയിലെ ചില രംഗങ്ങളിലുള്ള മനോഹരമായ പ്രണയ നിമിഷങ്ങളാണ് ആരാധകര്‍ക്കായി താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികെ പ്രകാശ് ആണ് .
പ്രിയ വാര്യര്‍ ഇപ്പോള്‍ വി.കെ.പി മലയാളത്തില്‍ നവ്യ നായരെ നായികയാക്കി ഒരുക്കുന്ന ഒരുത്തീ എന്ന് ചിത്രത്തിലും വേഷമിടുന്നതായുളള സൂചനയും പുറത്ത് വരുന്നുണ്ട് . 1990ല്‍ നടന്നൊരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രം കൂടിയാണ് വിഷ്ണു പ്രിയ .