ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യര്‍ മലയാളവും കടന്ന് ബോളിവുഡിലെത്തിയിരിക്കുകയാണ്. പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. അഡാറ് ലവ് ഇറങ്ങിയതിന് പിന്നാല പ്രിയയെ വിമര്‍ശിച്ചും സോഷ്യല്‍മീഡിയയില്‍ ട്രോളിയും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ ബോളിവുഡ് താരം ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെ പുകഴ്ത്തിയിരിക്കുകയാണ്.
ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടിയാണ് അദ്ദേഹം പ്രിയയെക്കുറിച്ച് വാചാലനായക്. ഫിലിം ഫെയര്‍ മാഗസിന്റെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രിയയെക്കുറിച്ച് സംസാരിച്ചത്.
'എന്റെ വാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ' ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രവും വിവാദത്തില്‍ ആയിരുന്നു. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നടി ശ്രീവിദ്യയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ ഭര്‍ത്താവും പ്രമുഖ നിര്‍മ്മാതാവുമായ ബോണി കപൂര്‍ പരാതി നല്‍കിയിരുന്നു.