അഭിമന്യു  എന്ന ചിത്രത്തിലെ രാമായണക്കാറ്റേ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം വീണ്ടുമെത്തുന്നു; മനോഹര ഗാനത്തിന് ചുവടുകളുമായി നീരജ് മാധവും പ്രിയ വാര്യരും

Malayalilife
അഭിമന്യു  എന്ന ചിത്രത്തിലെ രാമായണക്കാറ്റേ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം വീണ്ടുമെത്തുന്നു; മനോഹര ഗാനത്തിന് ചുവടുകളുമായി നീരജ് മാധവും പ്രിയ വാര്യരും

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1992-ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു അഭിമന്യു. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അഭിമന്യു. ചിത്രത്തിലെ ഹൈലാറ്റാണ് രാമായണക്കാറ്റേ എന്നു തുടങ്ങുന്ന ഹിറ്റ് ഗാനം. വര്‍ഷങ്ങള്‍ക്ക് ശേഷവംു മലയാളികള്‍ക്ക് പ്രിയങ്കരമായ ഗാനം ഇപ്പോള്‍ മറ്റൊരു ചിത്രത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.  നീരജ് മാധവിനെ നായകനാക്കി രജീഷ് ലാല്‍ വംശ സംവിധാനം ചെയ്യുന്ന കാ എന്ന ചിത്രത്തിലാണ് രാമായണക്കാറ്റേ പുനരവതരിക്കുന്നത്. നടി പ്രിയ വാര്യരാണ് നീരജ് മാധവിനൊപ്പം ഈ ഗാനരംഗത്തിന് ചുവടുവയ്ക്കുന്നത്. നീരജ് മാധവ് വിളിച്ചപ്പോള്‍ത്തന്നെ താന്‍ എക്‌സൈറ്റഡായിരുന്നുവെന്നും മോഹന്‍ലാലിന്റെ കടുത്ത ആരാധികയെന്ന നിലയില്‍ തനിക്ക് ലഭിച്ച മികച്ച അവസരം കൂടിയാണിതെന്നുമാണ് പാട്ടിന്റെ പുഃനരാവിഷ്‌കരണത്തെക്കുറിച്ച് പ്രിയ വാര്യര്‍ പ്രതികരിച്ചത്. 

രാമായണക്കാറ്റെ എന്ന ഗാനത്തിന് ചുവടുവയ്ക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. പത്താം ക്ലാസ് വരെ ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടുണ്ടെങ്കിലും എവിടെയും പെര്‍ഫോം ചെയ്തിരുന്നില്ല. നീരജിന്റെ കോള്‍ വന്നപ്പോള്‍ ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. ചെയ്ത് നോക്കാമെന്നാണ് ഞാന്‍ പറഞ്ഞത്... രാത്രിയാണ് കോള്‍ വന്നത്. നേരെ തിരുവനന്തപുരത്തേക്ക് ഫ്‌ലൈറ്റ് പിടിച്ചു. പുലര്‍ച്ചെ രണ്ട് മണി വരെ റിഹേഴ്സലുകള്‍ ഉണ്ടായിരുന്നു. രണ്ടു മണിക്കൂര്‍ കൊണ്ടാണ് ചിത്രീകരണം കഴിഞ്ഞതെന്നും  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയ പ്രതികരിച്ചു. ചിത്രത്തില്‍ ഗാനരംഗത്ത മാത്രമാണ് പ്രിയ എത്തുന്നത്. രജീഷ നായിക യായ ഫൈനല്‍സിന് വേണ്ടി  നരേഷ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന് പ്രിയ ആലപിച്ച ഗാനം വൈറലായിരുന്നു. 


 

priya varrier to dance with neeraj madhavan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES