Latest News

ട്വിറ്ററിലൂടെ പങ്ക് വെച്ചത് ഈജ്പിഷ്യന്‍ ആരാധകനെ കുറിച്ച്..!  സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി പൃഥി 

Malayalilife
ട്വിറ്ററിലൂടെ പങ്ക് വെച്ചത് ഈജ്പിഷ്യന്‍ ആരാധകനെ കുറിച്ച്..!  സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തി പൃഥി 

മലയാളസിനിമാ രംഗത്ത് നിന്നും വ്യത്യസ്തമായ  നിലപാടുകള്‍കൊണ്ടും അഭിനയമികവ് കൊണ്ടും വേറിട്ട് നില്‍ക്കുന്ന നടനാണ് പൃഥിരാജ്.  കഴിഞ്ഞ ദിവസം ട്വിറ്ററില്‍ റഷ്യയില്‍ നിന്നൊരു അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഏറെ ജോലിയെടുത്ത് ക്ഷീണിച്ച് അര്‍ധരാത്രിക്കടുത്ത് ഒരു കഫെയില്‍ ചെന്നപ്പോള്‍ അവിടത്തെ ജീവനക്കാരന്‍ തന്നെ അറിയാമെന്ന് പറഞ്ഞതും 'കൂടെ' കണ്ടു എന്നു പറഞ്ഞതുമാണ് പ്രിഥ്വി ടീറ്റ് ചെയ്തത്. തനിക്കും ഭാര്യക്കും കൂടെ ഏറെ ഇഷ്ടമായെന്നും അയാള്‍ അറിയിച്ചു. അയാള്‍ സിനിമ കണ്ടത് എങ്ങനെയെന്ന് ചോദിക്കേണ്ടെന്നും എന്തായാലും സന്തോഷമായെന്നും പ്രിഥ്വിരാജ് പറഞ്ഞു.



 

ഇന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അദ്ദേഹം. ഈജിപ്റ്റുകാരനായ ഇയാള്‍ സബ് ടൈറ്റിലോടു കൂടിയാണ് മലയാളം സിനിമകള്‍ കാണുന്നത്. അയാളുടെ ഭാഷയിലെ സബ് ടൈറ്റില്‍ തന്നെയാകാനാണ് സാധ്യത. അതെങ്ങനെയെന്ന് അറിയില്ലെന്നും ഇന്നത്തെ മലയാളം സിനിമകളെ കുറിച്ച് നല്ല അഭിപ്രായമാണ് അയാള്‍ക്കുള്ളതെന്നും പ്രിഥ്വിരാജ് പറയുന്നു.

'പാതിരാത്രി, റഷ്യയിലെ ഏതോ ഒരു സ്ഥലം. ഒരു ദിവസത്തെ കഠിനപ്രയത്‌നത്തിനു ശേഷം, ഞങ്ങള്‍ നടന്നു റോഡിന്റെ കോണിലുള്ള ഒരു കടയില്‍ കബാബ് കഴിക്കാനായി എത്തുന്നു. അവിടെ എത്തുന്ന നിമിഷം തന്നെ കൗണ്ടറില്‍ നില്‍ക്കുന്ന ആള്‍ പറയുകയാണ്: ഞാനും ഭാര്യയും കൂടെയുടെ ആരാധകരാണ്.അയാള്‍ എങ്ങനെയാണ് കൂടെ കണ്ടത് എന്ന് ഞാന്‍ ചോദിച്ചില്ല. കാരണം അതെനിക്കറിയാം. പക്ഷേ, അതെന്നെ വല്ലാതെ സന്തോഷിപ്പിച്ചു'.

Read more topics: # prithviraj,# tweet,# egypitian fan
prithviraj,tweet,egypitian fan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES