മോഹന്‍ലാല്‍ നായകനായെത്തുന്ന 'L2 എമ്പുരാന്‍' സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ കൂടിയായ പൃഥിരാജ് സുകുമാരന്‍. ചിത്രത്തിന്റെ പ്രൊമോ ഷൂട്ടുകള്‍ ഉടന്‍ നടക്കും എന്ന തരത്തില്‍ പുറത്ത് വന്ന വാര്‍ത്തകളാണ് നടന്‍ നിരാകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള കുറിപ്പും താരം പങ്ക് വച്ചു,
'വാര്‍ത്ത എവിടെ നിന്നും ഉണ്ടായി എന്നറിയില്ല. പക്ഷേ 'L2 എമ്പുരാന്' പ്രോമോയോ പ്രോമോ ഷൂട്ടോ ഉണ്ടാവില്ല. ഈ മാസം സിനിമയ്ക്കായി എന്തെങ്കിലും ചെയ്യണം എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്ന തീയതിയും, മറ്റു ചില വിവരങ്ങളും പുറത്തുവിടണം എന്ന് കരുതുന്നു,'' പൃഥ്വിരാജ് പറഞ്ഞു.
ഏറ്റവും പുതിയ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിലവില്‍ വിശ്രമത്തിലാണ് പൃഥ്വിരാജ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവും. സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയില്‍ വന്ന റിപോര്‍ട്ടുകള്‍ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ നിരാകരിച്ചു.അടുത്ത വാരം സിനിമയുടെ പ്രോമോ ഷൂട്ട് നടക്കും എന്ന നിലയിലാണ് വാര്‍ത്തകളുണ്ടായത്. ഡല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങളിലെ നയന മനോഹരമായ സ്ഥലങ്ങളില്‍ 'ഘ2 എമ്പുരാന്‍' ഷൂട്ടിംഗ് നടക്കും എന്നായിരുന്നു ഉള്ളടക്കം. ദേശീയ മാധ്യമങ്ങളില്‍ കൂടിയാണ് ഇത്തരമൊരു വാര്‍ത്ത പുറത്തെത്തിയത്.