Latest News

കലിയുഗ വരദനായി പൃഥ്വീരാജ് എത്തുന്നു: 'അയ്യപ്പന്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്

STM
 കലിയുഗ വരദനായി പൃഥ്വീരാജ് എത്തുന്നു: 'അയ്യപ്പന്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്

യ്യപ്പന്റെ പേരില്‍ നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.അയ്യപ്പ ചരിതം വീണ്ടും വെള്ളിത്തിരയിലേക്കെത്തിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത് . പൃഥ്വിരാജ് നായകനാകുന്ന 'അയ്യപ്പന്‍' എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൃഥ്വി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അയ്യപ്പന്റെ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശങ്കര്‍ രാമകൃഷ്ണനാണ്. 'റോ, റിയല്‍, റിബല്‍' എന്ന ക്യാപ്ഷനുകളോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്ററും പൃഥ്വി പങ്കുവെച്ചിട്ടുണ്ട്.

ശബരിമലയില്‍ പുലിപ്പാലിനായി പോകുന്ന അയ്യപ്പനും പുലിയും നേര്‍ക്കുനേര്‍ വരുന്നതാണ് പോസ്റ്ററിലുള്ളത്. വര്‍ഷങ്ങളായി ശങ്കര്‍ തന്നോട് ചിത്രത്തെ കുറിച്ച് പറഞ്ഞിട്ടെന്നും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകുന്നത് സ്വപ്ന തുല്യമാണെന്നും പൃഥ്വി പറയുന്നു.

പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഇപ്പോള്‍ ശങ്കര്‍ രാമകൃഷ്ണന്‍. മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ലൂസിഫര്‍' കൂടാതെ താന്‍ അഭിനയിച്ചു വരുന്ന 'ആടുജീവിതം' ഉള്‍പ്പടെയുള്ള ചിത്രങ്ങളുടെ തിരക്കിലാണ് പൃഥ്വിരാജ്. അതിനാല്‍ തന്നെ 'അയ്യപ്പന്‍' എപ്പോള്‍ ആരംഭിക്കും എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല

Read more topics: # prithviraj-new-film-ayappan
prithviraj-new-film-ayappan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES