സുപ്രിയയുടെ പിറന്നാള്‍ ആഘോഷമാക്കി പൃഥിരാജ്‌

Malayalilife
സുപ്രിയയുടെ പിറന്നാള്‍ ആഘോഷമാക്കി പൃഥിരാജ്‌

 സിനിമയില്‍ തന്റെതായ സ്ഥാനം ഉറപ്പിച്ച നടനാണ് പൃഥ്വിരാജ്. അഭിനയത്തിനു പുറമേ ലൂസിഫറിലൂടെ താരം സംവിധാനത്തിലേക്കും കാലെടുത്തു വച്ചു. ഇപ്പോള്‍ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയിലും സജീവമാണ് പൃഥിരാജും ഭാര്യ സുപ്രിയയും. ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും താരദമ്പതികള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് സുപ്രിയയുടെ പിറന്നാളാണ്. ഭാര്യയുടെ പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം പൃഥിരാജ് പ്രിയതമയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരിക്കയാണ്.

പൃഥിരാജും സുപ്രിയയും വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം ഒന്നായവരാണ്. പരസ്പരം മനസിലാക്കി ജീവിക്കുന്ന മാതൃകാ ദമ്പതികളാണ് ഇരുവരും. സിനിമാ സംവിധായകനാകാന്‍ പുറപ്പെട്ട പൃഥിരാജിന് എല്ലാ പിന്തുണയും നല്‍കിയതും സുപ്രിയ തന്നെയാണ്. പൃഥ്വിരാജിന്റെ പേരില്‍ തുടങ്ങിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍ എന്ന നിര്‍മാണ കമ്പനിയുടെ ചുമതലയും സുപ്രിയ നിര്‍വഹിക്കുന്നുണ്ട്.

ഇപ്പോള്‍ സുപ്രിയയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ്. എന്റെ പ്രിയ കൂട്ടുകാരിക്ക്, ഭാര്യയ്ക്ക്, എന്റെ സണ്‍ ഷൈനിന്റെ അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജിന്റെ സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങളും മകള്‍ അലംകൃതയുടെ വിശേഷങ്ങളും സുപ്രിയ പങ്കുവയ്ക്കാറുണ്ട്. പൃഥ്വിരാജിന്റെ ആരാധകരില ഒരു വലിയ വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ സുപ്രിയയെ പിന്തുടരുന്നുണ്ട്. 2011 ലാണ് പൃഥ്വിരാജ് സുപ്രിയയെ വിവാഹം കഴിക്കുന്നത്. 2014 ല്‍ മകള്‍ അലംകൃത ജനിച്ചു.
                                                                                                           
ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍വിജയമായി തീര്‍ന്നതിന്റെ സന്തോഷത്തില്‍ ഭാര്യയുടെ പിറന്നാള്‍ ചെറിയൊരു ചടങ്ങില്‍ ആഘോഷിക്കുമെന്ന് റിപ്പോര്‍ട്ടെത്തുന്നത്. മലയാളത്തില ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ലൂസിഫര്‍. ഇപ്പോള്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ ആണ് പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.

prithiviraj celebrates supriyas birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES