വിഷ്ണു വിശാലിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരുന്നു രാക്ഷസന്. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ സിനിമ ഹിറ്റായിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമെന്ന നിലയിലായിരുന്നു രാക്ഷസന് ശ്രദ്ധിക്കപ്പെട്ടത്. അമല പോളായിരുന്നു രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായികയായി എത്തിയിരുന്നത്.
വന്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ പ്രഖ്യാപനം വന്നതുമുതല്‍ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാക്ഷസന്റെ തെലുങ്ക് പതിപ്പ് റിലീസിങ്ങിനൊരുങ്ങുകയാണ്. രാക്ഷസുഡു എന്ന പേരിലാണ് സിനിമ തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അനുപമ പരമേശ്വരനാണ്.
തമിഴ് പതിപ്പില്‍ വില്ലനായെത്തിയ ശരവണന് തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്ന സൈക്കോ വില്ലനായി എത്തുന്നത്. ഇവര്‍ക്കൊപ്പം രാക്ഷസനില്‍ അഭിനയിച്ച നിരവധി താരങ്ങളും തെലുങ്ക് റീമേക്കില്‍ എത്തുന്നുണ്ട്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ആഗസ്റ്റ് 2ന് തിയ്യേറ്ററുകളിലേക്ക് എത്തും. എന്തായാലും തമിഴില്‍ വിഷ്ണു വിശാലും അമല പോളും തകര്‍ത്ത് അഭിനയിച്ച വേഷങ്ങള്‍
തെലുങ്കിലേക്ക് എത്തുമ്പോള്‍ എങ്ങനെയായിരിക്കും എന്ന് അറിയാനുള്ള ആവേശത്തിലാണ് ആരാധകര്‍.