മലര്‍വാടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിച്ചു; ഉമ്മിച്ചി പെണ്‍കുട്ടിയെ പ്രേമിച്ച ആ നായര്‍ ചെറുക്കനായി മലയാളികളുടെ ഹൃദയം കവര്‍ന്നു; സിനിമയില്‍ തന്റെ ഗുരു സ്ഥാനിയന്‍ വിനീത് ശ്രീനിവാസനെന്ന് തുറന്നു പറഞ്ഞ് നിവിന്‍ പോളി

Malayalilife
topbanner
മലര്‍വാടിയിലൂടെ മലയാള സിനിമയിലേക്ക് എത്തിച്ചു; ഉമ്മിച്ചി പെണ്‍കുട്ടിയെ പ്രേമിച്ച ആ  നായര്‍ ചെറുക്കനായി മലയാളികളുടെ ഹൃദയം കവര്‍ന്നു; സിനിമയില്‍ തന്റെ ഗുരു സ്ഥാനിയന്‍ വിനീത് ശ്രീനിവാസനെന്ന് തുറന്നു പറഞ്ഞ് നിവിന്‍ പോളി

മലര്‍വാടി ആര്‍ട് ക്ലബിലൂടെ മലയാളികള്‍ക്ക് മുന്നില്‍ വിനീത് ശ്രിനിവാസന്‍ കാഴ്ചവെച്ച രണ്ട് സമ്മാനങ്ങളാണ് നിവിന്‍ പോളിയും, അജു വര്‍ഗീസും. മലര്‍വീടിക്ക് ശേഷവും പിന്നീട് ഈ കൂട്ടകെട്ട് സജീവമായിരുന്നു. തട്ടത്തിന്‍ മറത്തിലെ ഉമ്മിച്ചി കുട്ടിയെ സ്‌നേഹിച്ച നായര്‍ ചെറുക്കനായി നിവിന്‍ എത്തിയതോടെയാണ് മലയാളികളുടെ മുന്‍നിര താരമായി നിവിന്‍പോളി പ്രേക്ഷക ശ്രദ്ധ നേടാന്‍ കഴിഞ്ഞത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബിന് ശേഷം വിനീതിന്റെ തന്നെ ചിത്രങ്ങളായ തട്ടത്തിന്‍ മറയത്തും വടക്കന്‍ സെല്‍ഫിയുമെല്ലാം നിവിന്റെ കരിയറില്‍ നാഴികക്കല്ലുകളായി. 

വിനീത് ശ്രീനിവാസന്‍ തന്റെ ഗുരുസ്ഥാനീയനാണെന്നാണ് നിവിന്‍ പറയുന്നത്. തന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു വിനീത് ശ്രിനിവാസനൊപ്പം സിനിമയിലേക്ക് എത്താന്‍ അഴസരം ലഭിച്ചതെനാന്നാണ് നിവിന്‍ പോളി പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രതിഫലം വരെ വാങ്ങുന്ന യുവ നാടന്മാരിലൊരാളായി നിവിന്‍ പോളിക്ക് മാറാന്‍ കഴിഞ്ഞു. തന്റെ അരങ്ങേറ്റത്തെ കുറിച്ച് നിവന്‍ വാചാലനാകുപന്നതാണ് ഇപ്പോള്‍ വൈറലാകുന്നത്.

സിനിമയിലേക്കുള്ള വാതില്‍ എനിക്ക് തുറന്നു തന്നയാളാണ് വിനീത്. അദ്ദേഹത്തെ എന്നും ഗുരുവായിട്ടാണ് കാണുന്നത്. ഞങ്ങള്‍ ഒരേ പ്രായത്തിലുള്ളവരും സുഹൃത്തുക്കളുമായത് കൊണ്ട് തന്നെ പരസ്പരം ചേര്‍ന്ന് പോകുന്നവരുമാണ്. നിവിന്‍ പറഞ്ഞു. വിനീതിന്റെ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് നിവിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ നായികയായെത്തുന്നത് നയന്‍താരയാണ്.

അതേസമയം, തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി മുന്നേറുകയാണ്. ആദ്യദിനം 5 കോടി 30 ലക്ഷം രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും മാത്രം വാരിക്കൂട്ടിയത്. ഒരു നിവിന്‍ പോളി സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുക കൂടിയാണിത്. കൊച്ചുണ്ണിക്കൊപ്പം മോഹന്‍ലാലിന്റെ ഇത്തിരി പക്കയെന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയെ പറ്റിയുള്ള ഓരോ വിശേഷങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.

nivin pouly about vineeth sreenivasan

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES