ലെസ്ബിയന്‍ പെണ്‍കുട്ടികളുടെ ജീവിതത്തെ വീണ്ടും തുറന്നുകാട്ടി മലയാളത്തിലേക്ക് ഒരു ഹ്രസ്വചിത്രം. മീ അമൂര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാസോത് ടി ബാബുരാജാണ്. പൂമരം ഉള്‍പ്പടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുന്റെ നിര്‍മാണത്തിലൊരുങ്ങുന്ന ഹ്രസ്വ ചിത്രം മെയ് 13ന് വൈകിട്ട് അഞ്ചിന് റിലീസ് ചെയ്യും.
ലെസ്ബിയന്‍ ജീവിതം വരച്ചുകാട്ടിയാണ് ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നത്. ഇതിനോടൊകം തന്നെ ചിത്രത്തിലെ ട്രെയിലറുകള്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്.. ട്രെയിലര്‍ കാണാം.