സ്‌റ്റൈലിഷ് ഗ്രേ ലുക്കില്‍ ചിയാന്‍ വിക്രം; 'കടാരം കൊണ്ടാന്‍' പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

Malayalilife
topbanner
സ്‌റ്റൈലിഷ് ഗ്രേ ലുക്കില്‍ ചിയാന്‍ വിക്രം; 'കടാരം കൊണ്ടാന്‍' പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു


വിക്രമിനെ നായകനാക്കി കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കടാരം കൊണ്ടാന്‍. ബോക്‌സ് ഒഫീസില്‍ വിജയം നേടാന്‍ ഏറെ നാളായി കഷ്ടപ്പെടുന്ന വിക്രം വലിയ പ്രതീക്ഷയാണ് തന്റെ പുതിയ ചിത്രത്തിന് കൊടുത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായിട്ടാണ് വിക്രം എത്തുന്നത്. അക്ഷര ഹാസനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റതായി പുറത്തിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സ്‌റ്റൈലിഷ് ഗ്രേ ലുക്കിലാണ് പോസ്റ്ററില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രം ജൂലൈ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. കമലഹാസന്‍ നായകനായ തൂങ്കാവനത്തിലൂടെ സംവിധായകനായി അരങ്ങേറിയ രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. കമലഹാസന്റെ അസിസ്റ്റന്റായും രാജേഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്‌റ്റൈലിഷ് ഗ്രേ ലുക്കിലാണ് വിക്രം കടാരം കൊണ്ടാനില്‍ എത്തുന്നത്. അതേസമയം ഹോളിവുഡ് ചിത്രങ്ങളുടെ കെട്ടിലും മട്ടിലും ഒരുക്കിയ ചിത്രമാണിതെന്ന് വിക്രം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

അക്ഷര ഹാസന് പുറമേ നടന്‍ നാസറിന്റെ മകന്‍ അബി നാസര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജ് കമല്‍ ഫിലിംസിന്റെ 45-ാം ചിത്രമാണിത്. സ്‌ട്രൈറ്റ് ലൈന്‍ സിനിമാസ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.


 

chiyan vikram's kadaram kondan new poster released

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES