Latest News

ബാഹുബലിക്ക് ശേഷം വീണ്ടും ശിവകാമി ദേവിയുടെ അതേ രൂപഭാവത്തില്‍ രമ്യാ കൃഷ്ണന്റെ ലുക്ക്; വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസറില്‍ നിറയുന്നത് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ തന്നെ

Malayalilife
ബാഹുബലിക്ക് ശേഷം വീണ്ടും ശിവകാമി ദേവിയുടെ അതേ രൂപഭാവത്തില്‍ രമ്യാ കൃഷ്ണന്റെ ലുക്ക്; വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസറില്‍ നിറയുന്നത് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ തന്നെ


ലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഒരുകാലത്ത് മലയാളികളുടെ മനസില്‍ ഭീതിനിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയാണ് 20 വര്‍ഷത്തിന് ശേഷം രണ്ടാം ഭാഗം ഇറങ്ങുമ്പോഴും ചിത്രത്തിന് വന്‍ വരവേല്‍പ്പ് ലഭിക്കുമെന്ന സൂചനയാണ് ടീസറിന് ലഭിച്ചത്..ആകാശഗംഗ 2 എന്ന പേരില്‍ വരുന്ന ചിത്രത്തിന്റെ ടീസര്‍ വൈറലായി മാറുകയാണ്.

ചിത്രത്തിലെ ഭയപ്പെടുത്തുന്ന രംഗങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഉദ്വോഗജനകമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ഒരു മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. വിനയന്റെ മകന്‍ വിഷ്ണു വിനയ് നായകനായെത്തുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായികയായെത്തുന്നത്. രമ്യ കൃഷ്ണന്‍, ശ്രീനാഥ് ഭാസി, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, പ്രവീണ, തെസ്നി ഖാന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, വത്സലാ മേനോന്‍, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ആകാശ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് കുട്ടി നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കാല്‍വിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബാദുഷ, കല: ബോബന്‍, മേക്കപ്പ്: റോഷന്‍ ജി, വസ്ത്രാലങ്കാരം: സമീറ സനീഷ്

ഒരു ഇടവേളയ്ക്ക് ശേഷം രമ്യാ കൃഷ്ണന്‍ മലയാളത്തിലേക്ക് എത്തുന്ന ചിത്രവും കൂടിയാണ് 'ആകാശഗംഗ 2'. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'ബാഹുബലി'യില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ടീസറില്‍ രമ്യ കൃഷ്ണന്റെ രൂപമാറ്റം ബാഹുബലിയിലെ ശിവകാമി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

akashaganga 2 trailer released

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES