Latest News

ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി ഹൃദയംതകര്‍ന്നിരിക്കുന്നു;  അതേസമയം, സുരക്ഷിതയാണ് എന്നതില്‍ ദൈവത്തോട് ന്നദി പറയുന്നു ;  ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ സുരക്ഷിതയെന്ന് പ്രീതി സിന്റ; അനുഭവം പങ്കുവച്ച് പ്രിയങ്കയും നോറയും

Malayalilife
 ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി ഹൃദയംതകര്‍ന്നിരിക്കുന്നു;  അതേസമയം, സുരക്ഷിതയാണ് എന്നതില്‍ ദൈവത്തോട് ന്നദി പറയുന്നു ;  ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ സുരക്ഷിതയെന്ന് പ്രീതി സിന്റ; അനുഭവം പങ്കുവച്ച് പ്രിയങ്കയും നോറയും

ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ താനും കുടുംബവും സുരക്ഷിതയാണെന്ന് അറിയിച്ച് നടി പ്രീതി സിന്റ. എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടിവരുമെന്ന് കരുതിയിരുന്നില്ലെന്ന് നടി എക്‌സില്‍ കുറിച്ചു.

സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയോ ആവശ്യമായ ജാഗ്രത പുലര്‍ത്തുകയോ ചെയ്തിട്ടുണ്ട്. ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ സുരക്ഷിതയാണ് എന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. ഈ തീപിടുത്തത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്കുമൊപ്പമാണ് ചിന്തകളും പ്രാര്‍ഥനയും. കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു'' എന്നാണ് പ്രീതി എക്സില്‍ കുറിച്ചത്.

നേരത്തെ ലോസ് ഏഞ്ചല്‍സില്‍ ഉണ്ടായിരുന്ന നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ''ഞാന്‍ ഇതുപോലൊന്ന് ഇതുവരെ കണ്ടിട്ടില്ല. അഞ്ച് മിനിറ്റ് മുമ്പ് ഞങ്ങള്‍ക്ക് വീട് ഒഴിയാന്‍ നിര്‍ദേശംലഭിച്ചു. അതിനാല്‍, ഞാന്‍ എന്റെ എല്ലാ സാധനങ്ങളും വേഗത്തില്‍ പായ്ക്ക് ചെയ്യുകയാണ്. 

ഞാന്‍ ഇവിടെ നിന്ന് പോകുന്നു. ഞാന്‍ എയര്‍പോര്‍ട്ടിന് അടുത്ത് പോയി അവിടെ താമസിക്കാന്‍ പോകുന്നു, കാരണം എനിക്ക് ഇന്ന് ഒരു ഫ്‌ലൈറ്റ് ഉണ്ട്, എനിക്ക് അത് പിടിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത് റദ്ദാക്കപ്പെടില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാന്‍ മുമ്പ് ഇത്തരം ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല' നോറ ഫത്തേഹി  എഴുതി. 

ഗായകന്‍ ഭര്‍ത്താവ് നിക്ക് ജോനാസിനും മകള്‍ മാള്‍ട്ടി മേരിക്കുമൊപ്പം എല്‍എയില്‍ താമസിക്കുന്ന നടി പ്രിയങ്ക ചോപ്രയും തീപിടുത്തം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം  നിരവധി ഫോട്ടോകളും വീഡിയോകളും പങ്കിട്ടിട്ടുണ്ട്.

അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന്‍ നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടം വരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്.

preity zinta shares her family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക