അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ്...! ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച പ്രതാപ് പോത്തന്റെ പോസ്റ്റ് വൈറല്‍

Malayalilife
അന്നത്തെ തന്റെ തീരുമാനം ഒട്ടും തെറ്റിയില്ല ഇന്നിപ്പോള്‍ മനസ്സിലാക്കുകയാണ്...! ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച പ്രതാപ് പോത്തന്റെ പോസ്റ്റ് വൈറല്‍

മലയാാളസിനിമാമേഖലയില്‍ നടനും സംവിധായകനും രചയിതാവും നിര്‍മ്മാതാവുമായ വ്യക്തിയാണ് പ്രതാപ് പോത്തന്‍. കൂടാതെ തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം നിരവധി ചിത്രങ്ങളില്‍ അഭിനയമികവ് കാണിച്ച നടനാണ് അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പറഞ്ഞ കാര്യം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയിരുന്നു 'നാളയ ഇയക്കുണര്‍' (നാളത്തെ സംവിധായകര്‍). സിനിമ മാത്രം സ്വപ്നം കണ്ടു നടക്കുന്ന യുവതലമുറയ്ക്ക് പ്രോത്സാഹനമായിരുന്നു പരിപാടി. പരിപാടിയുടെ വിധികര്‍ത്താക്കളില്‍ ഒരാള്‍ പ്രതാപ് പോത്തന്‍ ആയിരുന്നു. കാര്‍ത്തിക് സുബ്ബരാജിന്റെ േനതൃത്വത്തിലുള്ള സംഘമായിരുന്നു അന്ന് ആ റിയാലിറ്റി ഷോയില്‍ വിജയികളായത്. പ്രതാപ് പോത്തനാണ് ഈ ടീമിനെ തിരഞ്ഞെടുത്തതും.

അന്ന് അദ്ദേഹം അഞ്ചുപേരടങ്ങുന്ന ചെറുപ്പക്കാരുടെ ഒരു സംഘത്തെ ശ്രദ്ധിച്ചിരുന്നു. സിനിമയില്‍ അവര്‍ക്ക് ഒരു ഭാവിയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.കാര്‍ത്തിക് സുബ്ബരാജ്, ബോബി സിംഹ, വിജയ് സേതുപതി, രാജേഷ് മുരുഗേശന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവര്‍ ഭാവിയിലെ താരങ്ങളായി മാറുമെന്ന തന്റെ അന്നത്തെ കണ്ടെത്തല്‍ സത്യമായി തീര്‍ന്നതിന്റെ സന്തോഷം അദ്ദേഹം മറച്ചുവെച്ചില്ല. ഫെയ്‌സ്ബുക്കിലൂടെ താരം സന്തോഷം പങ്ക് വെക്കുകയാണ്.

Read more topics: # pratap pothan,# facbook post,# viral
pratap pothan,facbook post,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES