പൂര്‍ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും, ഗായികയുമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കുടുംബവുമൊന്നിച്ചുളള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കോവര്‍ നടത്തിയിരിക്കുകയാണ് പ്രാര്‍ത്ഥന.
മുടി വെട്ടി പുതിയ സ്‌റ്റൈലിലുള്ള പ്രാര്‍ഥനയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.ചുവരില്‍ ചാരി കണ്ണുകള്‍ അടച്ച് ഇരിക്കുന്ന ചിത്രമാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്. 'ഞാനത് ചെയ്തു' എന്ന അടിക്കുറിപ്പോടെയാണ ഈ ചിത്രം പ്രാര്‍ത്ഥനയുടെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ എത്തിയത്.
ചിത്രത്തിന് താഴെ അമ്മയായ പൂര്‍ണിമ ഇന്ദ്രജിത് ചിത്രം കണ്ട് സന്തോഷത്തിന്റെ ഞെട്ടലോടെ കമന്റ് ബോക്‌സില്‍ എത്തിയത്. 'നീ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എനിക്കിത് ഒരുപാടിഷ്ടമായി' എന്നായിരുന്നു പൂര്ണിമയുടെ കമന്റ്.
പിന്നണി ഗായികയായ പ്രാര്‍ത്ഥന ' ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്.
മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്രെ' എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം. പാത്തു എന്ന പ്രാര്‍ത്ഥനയും നച്ചു എന്ന നക്ഷത്രയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രാര്‍ത്ഥനയുടെ പല കവര്‍ സോങ് വീഡിയോയും എഡിറ്റ് ചെയ്യുന്നത് നച്ചുവാണ്. ഇപ്പോള്‍ നച്ചുവിനെ ഒരുപാട് മിസ് ചെയ്യുകയാണ് പ്രാര്‍ത്ഥന