Latest News

പതിനെട്ടിലേക്ക് കടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളേകി കുടുംബാംഗങ്ങള്‍; മകളുടെ ചിത്രങ്ങള്‍ പങ്ക് വച്ച് ആശംസ അറിയിച്ച് അച്ഛന്‍ ഇന്ദ്രജിത്തും അമ്മ പൂര്‍ണിമയും അമ്മൂമ്മ മല്ലികയും

Malayalilife
പതിനെട്ടിലേക്ക് കടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകളേകി കുടുംബാംഗങ്ങള്‍; മകളുടെ ചിത്രങ്ങള്‍ പങ്ക് വച്ച് ആശംസ അറിയിച്ച് അച്ഛന്‍ ഇന്ദ്രജിത്തും അമ്മ പൂര്‍ണിമയും അമ്മൂമ്മ മല്ലികയും

പൂര്‍ണിമ- ഇന്ദ്രജിത്ത് ദമ്പതികളുടെ മകളും, ഗായികയുമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം കുടുംബവുമൊന്നിച്ചുളള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്നാണ് പ്രാര്‍ത്ഥനയുടെ പിറന്നാള്‍. നിരവധി ആരാധകരാണ് പ്രാര്‍ത്ഥനയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്. 

വീഡിയോ കാളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് പൂര്‍ണിമ തന്നെയാണ് എത്തിയത്. 'ഹാപ്പി ബിര്‍ത്‌ഡേ പാത്തുക്കുട്ടി' എന്ന അടിക്കുറിപ്പോടെയാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് മാത്രം അല്ലാതെ ഒരു റീല്‍ വീഡിയോയും പൂര്‍ണിമ പങ്കുവെച്ചിട്ടുണ്ട്. 'ഹാപ്പി ബിര്‍ത്‌ഡേ പാത്തുകൂട്ടാ..നി അമൂല്യമാണ്' എന്നാണ് അടിക്കുറിപ്പ്. പ്രാര്‍ത്ഥനയുടെ ചിത്രങ്ങള്‍ ചെറുത്തുവെച്ച ഒരു റീലാണ് പോസ്റ്റ് ചെയ്തത്. 
 
പ്രാര്‍ത്ഥനയും നക്ഷത്രയും തമ്മിലും വലിയ കൂട്ടാണ്. പ്രാര്‍ത്ഥനയും നക്ഷത്രയും ഒരുമിച്ചുള്ള പോസ്റ്റ് ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്. തന്റെ സഹോദരിയായ നക്ഷത്രയെ കെട്ടിപ്പിടിച്ച് കവിളില്‍ ഉമ്മ കൊടുക്കുന്ന ചിത്രമാണ് പ്രാര്‍ത്ഥന പങ്കുവെച്ചിരിക്കുന്നത്. 'എന്റെ എപ്പോഴത്തെയും പ്രിയപ്പെട്ട കാമുകി' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 3 ചിത്രങ്ങളാണ് പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രാര്‍ത്ഥന ഇപ്പോള്‍ പഠനത്തിനായി യുകെ യിലാണ്. പ്രാര്‍ത്ഥനയുടെ വീഡിയോ കുറച്ച് നാളുകള്‍ക്ക് മുന്‍പ് വൈറലായിരുന്നു. ബന്ധുക്കളോട് യാത്ര പറഞ്ഞ് കരയുന്ന വീഡിയോയാണ് വൈറലായത്. ഇതിന് ശേഷം  മകളെ കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ട് യാത്ര അയക്കുന്ന പൂര്‍ണിമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പൂര്‍ണിമ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളോടുള്ള സ്‌നേഹം വാക്കുകള്‍ കൊണ്ട് തീര്‍ക്കാതെ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന പൂര്‍ണിമയെയും കാണാം. അടിക്കുറിപ്പില്‍ പുറകിലെ മഞ്ഞ ചുവര് നല്‍ഖ് രസമുണ്ട് എന്ന് പറയുമ്പോള്‍ വിഷമിച്ച് കൊണ്ട് പോസ്റ്റ് ചെയ്താല്‍ മകള്‍ക്ക് വിഷമമാകും എന്ന് കരുതി ചെറിയ ചിരിയോടെ ഉള്ളില്‍ ഒരുപാട് വേദന നിറഞ്ഞാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്ന് വ്യക്തമാണ്. നിരവധി ആരാധകരാണ് കമന്റുമായി എത്തിയത്. നല്ല അമ്മ മകള്‍ കോംബോ ആണ് നിങ്ങളെന്നും പൂര്‍ണിമ ചേച്ചി ഇപ്പോഴും ഭംഗിയോടെ ഇരിക്കുന്നു എന്നതാണ് ഭൂരിഭാഗം കമന്റുകളും.

പ്രാര്‍ത്ഥന ആയിരുന്നു കഴിഞ്ഞ ദിവസത്തെ വീഡിയോ പങ്കുവെച്ചിരുന്നത്.  അപ്പുപ്പന്‍, അമ്മുമ്മ ഉള്‍പ്പെടെയുളള കുടുംബാംഗങ്ങളെ കെട്ടിപ്പിടിച്ചു കരയുന്ന പ്രാര്‍ത്ഥനയെ വീഡിയോയില്‍ കാണാം. ' ഹാര്‍ടസ്റ്റ് ഗുഡ് ബൈ' എന്ന അടിക്കുറിപ്പു നല്‍കിയാണ് പ്രാര്‍ത്ഥന പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. ഉപരി പഠനത്തിനായി വിദേശത്തു പോവുകയാണെന്നാണ് കമന്റുകളില്‍ നിന്നു വ്യക്തമാകുന്നത്. 

കരയുന്ന പ്രാര്‍ത്ഥനയെ ആശ്വസിപ്പിക്കുന്ന പൂര്‍ണിമയെയും വീഡിയോയില്‍ കാണാം. പിന്നണി ഗായികയായ പ്രാര്‍ത്ഥന ' ദി ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലാണ് ആദ്യമായി ഗാനം ആലപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴിലും പ്രാര്‍ത്ഥന പിന്നണി പാടിയിട്ടുണ്ട്. പാട്ടും ഗിത്താര്‍ വായനയും ഡബ്‌സ്മാഷുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്.

മലയാളത്തില്‍ മോഹന്‍ലാല്‍, ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രാര്‍ത്ഥന പാടിയിട്ടുണ്ട്. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത 'തായ്ഷി'നു വേണ്ടി 'രേ ബാവ്രെ' എന്ന പാട്ട് പാടിയായിരുന്നു ബോളിവുഡില്‍ പ്രാര്‍ത്ഥനയുടെ അരങ്ങേറ്റം. പാത്തു എന്ന പ്രാര്‍ത്ഥനയും നച്ചു എന്ന നക്ഷത്രയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പ്രാര്‍ത്ഥനയുടെ പല കവര്‍ സോങ് വീഡിയോയും എഡിറ്റ് ചെയ്യുന്നത് നച്ചുവാണ്. ഇപ്പോള്‍ നച്ചുവിനെ ഒരുപാട് മിസ് ചെയ്യുകയാണ് പ്രാര്‍ത്ഥന.

 

prarthana indrajith birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES