Latest News

പ്രണയവര്‍ണ്ണങ്ങള്‍ ഓര്‍മ്മകളുമായി നടി മഞ്ജു വാര്യര്‍ ആ പഴയ ഹോസ്റ്റല്‍ പടികള്‍ ഒരിക്കല്‍ കൂടി കയറി! വീഡിയോ പങ്കുവെച്ച് താരം!

Malayalilife
പ്രണയവര്‍ണ്ണങ്ങള്‍ ഓര്‍മ്മകളുമായി നടി മഞ്ജു വാര്യര്‍ ആ പഴയ ഹോസ്റ്റല്‍ പടികള്‍ ഒരിക്കല്‍ കൂടി കയറി! വീഡിയോ പങ്കുവെച്ച് താരം!

1998ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത് തീയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് പ്രണയവര്‍ണ്ണങ്ങള്‍ . ചിത്രത്തിലെ ഓരോ ഗാനങ്ങളും രംഗങ്ങളുമൊക്കെ ഇന്നും പ്രേക്ഷകര്‍ക്കിഷ്ടമാണ്. ചിത്രത്തിലെ രംഗങ്ങളില്‍ മിന്നിമായുന്ന പ്രധാന ഇടങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ നായികമാരായ മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന ഹോസ്റ്റല്‍.

ഇപ്പോഴിതാ പ്രണയവര്‍ണങ്ങള്‍ പുറത്തിറങ്ങി നീണ്ട 22 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ കോണി പടികള്‍ കയറിയിരിക്കുകയാണ് മഞ്ജു. പടികെട്ടുകളില്‍ കൂടി വീണ്ടും നടന്നുകയറുന്ന വിഡിയോ മഞ്ജു തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. 


മഞ്ജുവും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമായ 'ചതുര്‍മുഖം' എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം പഴയ ലൊക്കേഷനില്‍ വീണ്ടുമെത്തിയിരിക്കുന്നത്. 22 വര്‍ഷങ്ങള്‍,പ്രണയവര്‍ണ്ണങ്ങള്‍ പുറത്തിറങ്ങിയത് 98-ല്‍ ഇതേ ദിവസമായിരുന്നു എന്നു പറഞ്ഞാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്നെ ഓര്‍മകളുടെ ഓരത്തേക്ക് കൊണ്ടുപോയ രാജീവന്‍ ഫ്രാന്‍സിസിന് നന്ദിയും താരം അറിയിക്കുന്നു.

മഞ്ജു ആദ്യമായി അഭിനയിക്കുന്ന ഹൊറര്‍ ചിത്രമെന്ന പ്രത്യേകതയുമുണ്ട് ചതുര്‍മുഖത്തിന്. സണ്ണിവെയിനും മഞ്ജുവിനൊപ്പം ചിത്രത്തിലെത്തുന്നുണ്ട്.  നവാഗതരായ സലില്‍ - രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ് ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

Read more topics: # pranayavarnagal movie,# manju
pranayavarnagal movie manju

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES