മലയാളത്തിന്റെ യുവ നടന്മാരില് ശ്രദ്ധേയനാണ് പ്രണവ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ സിനിമകള്‍ക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയെക്കാള്‍ ഏറെ യാത്രകളെ പ്രണയിച്ച പ്രണവ് നിലവില്‍ സിയേറ നെവാഡയിലാണ് ഉള്ളത്. ഇവിടെ നിന്നുമുള്ള ഫോട്ടോകള്‍ പ്രണവ് പങ്കുവച്ചതാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.
പടുകൂറ്റന്‍ മരത്തില്‍ വലിഞ്ഞ് കയറുന്ന മലകള്‍ നോക്കി നില്ക്കുന്ന പ്രണവിനെ ഫോട്ടോകളില്‍ കാണാം. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പതിവ് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തി. 'മകനെ മടങ്ങി വരൂ', എന്നതാണ് അതില്‍ പ്രധാന കമന്റ്. ഒപ്പം വിനീത് ശ്രീനിവാസനോട് പുതിയ സിനിമ ചെയ്യാനും പ്രണവിനെ തിരകെ കൊണ്ടുവരാനും ആരാധകര്‍ പറയുന്നുണ്ട്.
'ലെ ലാലേട്ടന്: അപ്പൂ നീ ഇതൊങ്ങോട്ടാടാ' എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍. എന്തായാലും യാത്രകളില്‍ മുഴുകി പ്രണവ് മുന്നോട്ട് പോകുകയാണ്. പടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ മദ്ധ്യ താഴ്വരയ്ക്കും ഗ്രേറ്റ് ബേസിനും ഇടയിലുള്ള ഒരു പര്‍വതനിരയാണ് സിയേറ നെവാഡ.
അതേസമയം, വര്‍ഷങ്ങള്‍ക്കുശേഷം ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രത്തില്‍ നിവിന്‍ പോളി, ഷാന്‍ റഹ്മാന്, നീരജ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്, കല്യാണി പ്രിയദര്ശന്, നീത പിള്ള, അജു വര്‍ഗീസ് തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ഇത് നിര്‍മ്മിച്ച് വിതരണം ചെയ്തത്. ഏപ്രില്‍ 11ന് ആയിരുന്നു റിലീസ്.