പ്രണവിന്റെ കൈ പിടിച്ച് വിസ്മയ മോഹൻലാൽ; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിൽ തിളങ്ങി താരരാജാവും കുടുംബവും

Malayalilife
topbanner
പ്രണവിന്റെ കൈ പിടിച്ച് വിസ്മയ മോഹൻലാൽ; ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിൽ തിളങ്ങി താരരാജാവും കുടുംബവും

ലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടര്‍ എന്നാണ് മോഹന്‍ലാല്‍ അറിയപ്പെടുന്നത്. ലാളിത്യവും ജാഡയില്ലാത്ത പെരുമാറ്റവും കൊണ്ട് പലപ്പോഴും ലാലേട്ടന്‍ മലയാളികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അച്ഛനെക്കാള്‍ ലാളിത്യമുള്ള ആളാണ് മകന്‍ പ്രണവ് മോഹന്‍ലാല്‍ എന്നത് ഇതിനകം തന്നെ പ്രേക്ഷകര്‍ മനസിലാക്കിയ കാര്യമാണ്  മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറിന്റെ മകനാണ് പ്രണവെങ്കിലും അതിന്റെ ഒരു ജാഡയും തനിക്കെല്ലെന്ന പ്രണവ് പലവട്ടം തെളിയിച്ചിട്ടുണ്ട്. ജീത്തു ജോസഫിന്റെ സംവിധാനസഹായി ആയിരുന്ന സമയത്ത് സെറ്റിലെ ടെക്‌നീഷ്യന്‍മാര്‍ക്കിടയില്‍ മോഹന്‍ലാലിന്റെ മകനാണ് എന്ന് പോലും ആരെയും അറിയിക്കാതെയായിരുന്നു പ്രണവ് കഴിഞ്ഞത്. എന്നാൽ ഇപ്പോൾ മോഹന്‍ലാലിന്റെ സന്തതസഹചാരിയായ ആന്റണി പെരുമ്പാവൂരിന്റെ സന്തോഷ നിമിഷങ്ങളില്‍ താരരാജാവും കുടുംബവും  പങ്കാളിയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിന്റെ മകള്‍ അനീഷയുടെ വിവാഹമായിരുന്നു .  അനീഷയെ വിവാഹം ചെയ്തത് ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ്.  ഇരുവരും കുടുംബസുഹൃത്തുക്കളായിരുന്നു.  മോഹന്‍ലാല്‍ കുടുംബസമേതമായി വിവാഹനിശ്ചയത്തില്‍ മാത്രമല്ല വിവാഹ ചടങ്ങിലും എത്തിയിരുന്നു. ചടങ്ങില്‍ പ്രണവവും വിസ്മയയും  പങ്കെടുത്തു.

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും  വൈറലാവുകയാണ്.  വിസ്മയയെ കുടുംബത്തിനൊപ്പം നാളുകള്‍ക്ക് ശേഷമാണ് കാണുന്നത്. പ്രണവിന്റെ കൈ പിടിച്ചാണ് വിസ്മയ ചടങ്ങിനെത്തിയത്. മലയാളത്തിന്റെ താരരാജാവ്  മോഹന്‍ലാലും സുചിത്രയും ഇവരുടെ പിന്നാലെയാണ് എത്തിയത്.  താരകുടുംബം സ്റ്റൈലിഷ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. പ്രണവും വിസ്മയയും പൊതുചടങ്ങുകളില്‍ അപൂര്‍വ്വമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. നേരത്തെ സോഷ്യൽ മീഡിയയിൽ  ശരീരഭാരം കുറച്ചതിനെ കുറിച്ച് വിസ്മയ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേ നേടിയിരുന്നു. 


 

pranav mohanlal and vismaya stylish entry at aneesha weeding

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES