സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്യുന്ന 'പൊറാട്ട് നാടകം ' എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ആഗസ്റ്റ് 9-നാണ് ചിത്രം തീയറ്ററുകളിലെത്തുക. സംഗീതം:രാഹുല്‍ രാജ്, എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മ്മിക്കുന്ന 'പൊറാട്ട് നാടക'ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് 'മോഹന്‍ലാല്‍' , 'ഈശോ' എന്നീ ചിത്രങ്ങളുടേയും എഷ്യാനെറ്റിലെ 'ബഡായി ബംഗ്ലാവി' ന്റേയും രചയിതാവായ സുനീഷ് വാരനാട് ആണ്.
സൈജു കുറുപ്പ് നായകനായ ചിത്രത്തില്‍ മണിക്കുട്ടി എന്നു പേരുള്ള പശുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മ്മല്‍ പാലാഴി, രാജേഷ് അഴീക്കോട്, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്.
ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍ ഗായത്രി വിജയനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങരയുമാണ്. ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍, സംഗീതം:രാഹുല്‍ രാജ്, നിര്‍മ്മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം: സൂര്യ രാജേശ്വരി, സംഘട്ടനം: മാഫിയ ശശി, ഗാനരചന: ബി.ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍, ശബ്ദ സന്നിവേശം: രാജേഷ് പി.എം, കളറിസ്റ്റ്: അര്‍ജ്ജുന്‍ മേനോന്‍, നൃത്തസംവിധാനം: സജ്നാ നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനില്‍ മാത്യൂസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍: പ്രസൂല്‍ ചിലമ്പൊലി, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ്: ആരിഷ് അസ്ലം, വിഎഫ്എക്‌സ്: രന്തീഷ് രാമകൃഷ്ണന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പരസ്യകല: മാ മി ജോ, ഫൈനല്‍ മിക്‌സ്: ജിജു. ടി. ബ്രൂസ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്