Latest News

സൈജു കുറുപ്പും  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ചിരിപടര്‍ത്തുന്ന ചിത്രവുമായി പൊറാട്ടുനാടകം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ചിത്രമൊരുക്കിയത് 30 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍

Malayalilife
topbanner
സൈജു കുറുപ്പും  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ചിരിപടര്‍ത്തുന്ന ചിത്രവുമായി പൊറാട്ടുനാടകം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍; ചിത്രമൊരുക്കിയത് 30 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍

യശ്ശ:ശരീരനായ സംവിധായകന്‍ സിദ്ദിഖിന്റെ നിര്‍മാണ മേല്‍നോട്ടത്തില്‍ എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സും മീഡിയ യൂണിവേഴ്‌സും നിര്‍മ്മിക്കുന്ന 'പൊറാട്ട് നാടകം' എന്ന സിനിമയുടെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.   മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. പ്രിയ ഗുരുനാഥന് പ്രണാമം അര്‍പ്പിച്ചു കൊണ്ടാണ് സംവിധായകന്‍ നൗഷാദ്  സാഫ്രോണ്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 

സൈജു കുറുപ്പും  ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുമാണ് പോസ്റ്ററില്‍ ഉള്ളത് കൂടെ  കൂട്ടിന് ഒരു പശുവും. പശുവുമായി ബന്ധപ്പെട്ടുള്ള എന്തോ ഒരു കാര്യം ഇവര്‍ക്കിടയില്‍ ഉണ്ട് എന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍.

കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ് നായകനായി എത്തുന്നു.ചിത്രം നിര്‍മ്മിക്കുന്നത് വിജയന്‍ പള്ളിക്കരയാണ്. സിദ്ദിഖിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് സാഫ്രോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്‍, ചിത്ര നായര്‍, ജിജിന രാധാകൃഷ്ണന്‍, ഗീതി സംഗീത തുടങ്ങിയവരും ചിത്രത്തിലുണ്ട്.മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങള്‍ പശ്ചാത്തലമായി വരുന്നു. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രം വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. 

ചിത്രത്തിന്റെ  കോ-പ്രൊഡ്യൂസര്‍: ഗായത്രി  വിജയന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :നാസര്‍ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുല്‍ രാജ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രന്‍, ചമയം: ലിബിന്‍ മോഹന്‍, കല: സുജിത് രാഘവ്, പി.ആര്‍.ഓ : മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനില്‍ മാത്യൂസ് പൊന്നാട്ട്,
സഹ സംവിധാനം: കെ.ജി.രാജേഷ് കുമാര്‍, നിര്‍മാണ നിര്‍വ്വഹണം: ഷിഹാബ് വെണ്ണല, സ്റ്റില്‍സ് :രാംദാസ് മാത്തൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍ പ്രസൂല്‍ അമ്പലത്തറ .

porattunadakam movies first look poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES