മലയാളികളുടെ പ്രിയ നായികയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. വിവാഹ ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന പൂര്‍ണിമ നല്ല അമ്മയും ഭാര്യയും എന്ന നിലയില്‍ മാത്രമല്ല, മികച്ച ഒരു ഫാഷന്‍ ഡിസൈനര്‍ എന്ന നിലയിലും തിളങ്ങി നില്‍ക്കുകയാണ്. പ്രാണ എന്ന തന്റെ ബുട്ടീക്കുമായി തിരക്കിയിലായ നടി സോഷ്യല്‍മീഡിയയിലും സജീവമാണ്. താരത്തിന്റെ സഹോദരി പ്രിയ മോഹനും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇപ്പോള്‍ പ്രിയയുടെ മകന്‍ വര്‍ധാന് ഒരു വയസ്സ് തികഞ്ഞതിന്റെ സന്തോഷം പൂര്‍ണിമയും പ്രാര്‍ത്ഥനയും പങ്കുവച്ചിരിക്കയാണ്.
മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെ പൂര്‍ണിമയുടെ സഹോദരി പ്രിയ മോഹനും അഭിനയരംഗത്ത് സജീവയായിരുന്ന ആളാണ്. പൂര്‍ണിമ വെളളിത്തിരയിലെക്ക് എത്തിയപ്പോള്‍ പ്രിയ തിളങ്ങിയത് മിനിസ്‌ക്രീനിലാണ്. പൂര്‍ണിമയ്ക്ക് പിന്നാലെയാണ് പ്രിയയും അഭിനയത്തിലേക്ക് എത്തിയത്.
Happy Sunday ❤️ OOTD : @bangkok_fashion_boutique
A post shared by @ priyaa_mohan12 on Nov 16, 2019 at 10:38pm PST
മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പരമ്പരകളിലാണ് പ്രിയ മോഹന്‍ അഭിനയിച്ചത്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസ്സില്‍ പ്രിയയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നതും വില്ലത്തി കഥാപാത്രങ്ങളാണ്. അധികമാരും ഏറ്റെടുക്കാന്‍ മടിക്കുന്ന തരത്തിലുള്ള കഥാപാത്രങ്ങളെയായിരുന്നു ഈ അഭിനേത്രി അവതരിപ്പിച്ചത്. മികച്ച സ്വീകാര്യയായിരുന്നു താരത്തിന് ലഭിച്ചത്. ഇടയ്ക്ക് ചേച്ചിക്കൊപ്പം മോഡലിംഗില്‍ പ്രിയയും സജീവമായിരുന്നു. നിഹാല്‍ പിള്ളയുമായുള്ള വിവാഹത്തിന് ശേഷം പ്രിയയെ പിന്നീട് അധികം കണ്ടിരുന്നില്ല. നാളുകള്‍ക്ക് മുന്‍പ് പ്രിയയുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണ്ണിമയും ഇന്ദ്രജിത്തും എത്തിയിരുന്നു. ദീപാവലി ആഘോഷങ്ങളിലെ മനോഹരിയായ പ്രിയയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു.
പ്രിയയ്ക്കും ഭര്‍ത്താവ് നിഹാല്‍ പിളളയ്ക്കും കുഞ്ഞ് ജനിച്ചതിന്റെ സന്തോഷവും ആരാധകരെ അറിയിച്ചത് പൂര്‍ണിമയും ഇന്ദ്രജിത്തുമാണ്. പ്രാണയുടെ പുതിയ പരിപാടിയിലേക്ക് എത്തിയപ്പോഴാണ് താന്‍ ആശുപത്രിയില്‍ നിന്നാണ് വരുന്നതെന്നും അനിയത്തിയുടെ പ്രസവ സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും താരം വ്യക്തമാക്കിയത്. പ്രാര്‍ത്ഥനയ്ക്കും നക്ഷത്രയ്ക്കും പിന്നാലെ ഇവരുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടിയെത്തിയത് താരകുടുംബം ആഘോഷമാക്കിയിരുന്നു. കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രാര്‍ത്ഥന പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. എന്റെ എല്ലാമെല്ലാമായ നിനക്ക് പിറന്നാള്‍ ആശംസകള്‍, ഞാന്‍ എന്നും രാവിലെ എഴുന്നേല്‍ക്കുന്നതിന് കാരണം നീയാണ്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു കുറിച്ചു കൊണ്ടാണ് പ്രാര്‍ത്ഥന ചിത്രവും ആശംസയും പങ്കുവച്ചത്. തന്റെ മകന്റെ ചിത്രങ്ങള്‍ പ്രിയയും ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാനുളള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.