ഗോവയില്‍ 16-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും; ആശംസകളുമായി താരങ്ങള്‍

Malayalilife
 ഗോവയില്‍ 16-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഇന്ദ്രജിത്തും പൂര്‍ണിമയും; ആശംസകളുമായി താരങ്ങള്‍

ലയാളസിനിമയിലെ എപ്പോഴത്തെയും ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. താരപദവിയെക്കുറിച്ചോന്നും ചിന്തിക്കാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നുളള ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. പ്രളയ ബാധിത സമയത്ത് ഇന്ദ്രജിത്തും പൂര്‍ണിമയും മാത്രമല്ല മക്കളും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. ഒരുകാലത്ത് സിനിമയില്‍ നിറസാന്നിധ്യമായിരുന്ന പൂര്‍ണിമ പിന്നീട് ഒരിടവേള എടുത്ത ശേഷം അവതരണത്തിലൂടെ വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയായിരുന്നു. നിരവധി പരിപാടികളില്‍ അവതാരകയായി പൂര്‍ണിമ തിളങ്ങിയിട്ടുണ്ട്. പ്രാണയെന്ന പ്രമുഖ വസ്ത്ര ബ്രാന്‍ഡും പൂര്‍ണിമയുടേതാണ്. 

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളൊന്നും ഇല്ലെങ്കിലും മൂല്യമുളള കഥാപാത്രങ്ങളിലൂടെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ആളാണ് ഇന്ദ്രജിത്ത്.ഇന്ന് ഇരുവരുടേയും വിവാഹവാര്‍ഷികമാണ്. വിവാഹവാര്‍ഷികമെന്നതിനു പുറമേ പൂര്‍ണിമയുടെ 40ാം പിറന്നാള്‍ കൂടിയാണ് ഇന്ന്. പിറന്നാളാശംസ നേര്‍ന്നും ആനിവേഴ്‌സറി സന്തോഷം പങ്കുവച്ചും ഇന്ദ്രജിത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്റെ നല്ല പാതിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന ടാഗോടെയാണ് പൂര്‍ണിമയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഞാനായിട്ട് 40 വര്‍ഷം, ഇന്ദ്രജിത്തിന്റേതായിട്ട് 16 വര്‍ഷം എന്ന ടാഗോടെ പൂര്‍ണിമ ഇരുവരും ഒന്നിച്ചുളള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. ഇരുവരും ഗോവയില്‍ പിറന്നാളും ആനിവേഴ്‌സറിയും ആഘോഷിക്കുകയാണെന്നാണെന്നാണ് സൂചനകള്‍. തങ്ങളുടെ ചെറുതും വലുതുമായ സന്തോഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനും ഇരുവരും മറക്കാറില്ല. 

സിനിമയിലും ടെലിവിഷന്‍ പരമ്പരകളിലും കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ഇന്ദ്രജിത്ത്-പൂര്‍ണിമ വിവാഹം. അധികം കോപ്ലിക്കേഷനില്ലാത്ത ലവ് സ്റ്റോറിയായിരുന്നു ഇവരുടേതും.. വിവാഹ ശേഷം അഭിനയത്തിന് ഒരു ബ്രേക്ക് എടുത്തുവെങ്കിലും സിനിമ മേഖലയില്‍ താരം സജീവമായിരുന്നു. വര്‍ ഒരുമിച്ചുളള ജീവിതം ആരംഭിച്ചിട്ട് 16 വര്‍ഷം പിന്നിടുകയാണ്. താരങ്ങള്‍ക്ക് ആശംസ അറിയിച്ച് താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എപ്പോഴത്തെയും പോലെ നിങ്ങള്‍ അടിച്ചു പൊളിക്കുകയാവും എന്നു വിശ്വസിക്കുന്നു എന്നാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. പേളി രചന നാരയണന്‍ കുട്ടി തുടങ്ങിയവരും കമന്റുകളായി എത്തിയിട്ടുണ്ട്. 

ഇക്കുറി ഗോവയിലാണ് വിവാഹവാര്‍ഷികാഘോഷം. ഇതിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്. സിനിമയില്‍ താരമായിരുന്ന സമയത്ത് പൂര്‍ണിമ സീരിയലുകളിലും സജീവമായികരുന്നു. പെയ്‌തൊഴിയാതെ എന്ന സീരിയല്‍ ഷൂട്ടിങ് സെറ്റില്‍വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടു മുട്ടിയത്. ആ പരമ്പരയില്‍ പൂര്‍ണിമയ്‌ക്കൊപ്പം മല്ലിക സുകുമാരനും അഭിനയിച്ചിരുന്നു. ഈ ലൊക്കേഷനില്‍ വച്ചാണ് ഇവരുടെ പ്രണയം മൊട്ടിടുന്നത്. തുടര്‍ന്ന് 2002 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു.

പൂര്‍ണ്ണിമ-ഇന്ദ്രജിത്ത് ദമ്പതികള്‍ക്ക് രണ്ട് പെണ്‍കുഞ്ഞുങ്ങളാണ്. പ്രാര്‍ത്ഥനയും നക്ഷത്രയും. അച്ഛനേയും അമ്മയേയും പോലെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. മൂത്തമകള്‍ പ്രാര്‍ഥന പിന്നണി ഗാനരംഗത്തേയ്ക്ക് ചുവട് വെച്ച് കഴിഞ്ഞു. മഞ്ജുവാര്യര്‍, ഇന്ദ്രജിത്ത് കേന്ദ്രകഥാപാത്രങ്ങളായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഞാന്‍ ജനിച്ചപ്പോള്‍ കേട്ടൊരു പേര് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് പ്രാര്‍ഥനയായിരുന്നു. ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ അച്ഛനും മക്കളും ഒന്നിച്ചുള്ള പാട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റാണ്.

 

 

 

Poornima and Indarajith celebrates their 16th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES