Latest News

നവ്യയ്ക്ക് പിന്നാലെ പൂര്‍ണിമയും പഴയ സാരികള്‍ വില്പ്പനയ്ക്ക് എത്തിക്കുന്നു; 40 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ വില്‍പ്പനയ്ക്ക് വച്ച് നടിയുടെ പോസ്റ്റ്

Malayalilife
 നവ്യയ്ക്ക് പിന്നാലെ പൂര്‍ണിമയും പഴയ സാരികള്‍ വില്പ്പനയ്ക്ക് എത്തിക്കുന്നു; 40 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ വില്‍പ്പനയ്ക്ക് വച്ച് നടിയുടെ പോസ്റ്റ്

നടി നവ്യ നായര്‍ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. നവ്യയ്ക്ക് എതിരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. എന്നാല്‍ ഗാന്ധിഭവനിലെ അന്തേവാസികളെ സഹായിക്കാന്‍ വേണ്ടിയായിരുന്നു നവ്യ തന്റെ സാരികള്‍ വില്‍പ്പനയ്ക്ക് വച്ചത്.

അതുകൊണ്ട് തന്നെ ആദ്യം വിമര്‍ശിച്ചവര്‍ പോലും നവ്യയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സാരി വില്‍പ്പനയുമായി വീണ്ടും താരങ്ങള്‍ എത്തുകയാണ്. നടി പൂര്‍ണിമയാണ് ഇത്തവണ താന്‍ ഉപയോഗിച്ച സാരികള്‍ വില്‍പ്പനയ്ക്ക് വച്ച് രംഗത്തെത്തിയിരിക്കുന്നത്.

നവ്യ വില്‍പ്പനയ്ക്ക് വച്ചത് ഒറ്റത്തവണയോ മറ്റും ഉടുത്ത വിലയേറിയ സാരികള്‍ ആയിരുന്നു. എന്നാല്‍ 40 വര്‍ഷം പഴക്കമുള്ള സാരികള്‍ വരെയാണ് പൂര്‍ണിമ വില്‍പ്പനയ്ക്ക് വച്ചത്. പൂര്‍ണിമയുടെ വസ്ത്രബ്രാന്‍ഡായ 'പ്രണാ'യിലാണ് സാരികളുടെ വില്പന. ഓരോ സാരിക്കും സ്ത്രീകളുടെ പേരുമുണ്ട്.

സാരികളുടെ വില പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിലാണ്. ചെത്തി മന്ദാരം, മോഹ മല്ലിക തുടങ്ങിയ പേരുകളില്‍ മുന്‍വര്‍ഷങ്ങളില്‍ പൂര്‍ണിമ ഡിസൈന്‍ ചെയ്ത സാരികള്‍ വന്നിട്ടുണ്ട്. ഇന്ദ്രജിത്തിന്റെ അമ്മ മല്ലികയുടെ മുഴുവന്‍ പേരാണ് മോഹ മല്ലിക.

അല്‍ത്താഫ് സലിമും അനാര്‍ക്കലി മരിക്കാരും കഥാപാത്രങ്ങളാകുന്ന മന്ദാകിനി മെയ് 24-ന് തിയേറ്ററുകളില്‍

 

Read more topics: # പൂര്‍ണിമ
poornima indrajith saree sale

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES