മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരില്‍ ഒന്നാണ് ഇന്ദ്രജിത്തും പൂര്‍ണിമയും.പൂര്‍ണിമയും മക്കളും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താര കുടുംബം ആയതിനാല്‍ തന്നെ ഇവരുടെ വാര്‍ത്തകളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കാറുണ്ട്. ഇപ്പോള്വര്ഷങ്ങള്ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇന്ദ്രജിത്ത് കുറിച്ച വാക്കുകളും പങ്കുവെച്ച ഒരു ചിത്രവും കുത്തിപ്പൊക്കിയിരിക്കുകയാണ് ആരാധകര്‍.
'ഹൃദയത്തിലാണ് അവളെങ്കില്‍ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കില്‍ എങ്ങനെ മറക്കും' എന്ന് എഴുതിയ ഒരു കാര്‍ഡാണ് ആരാധകര്‍ ഇപ്പോള്‍ വീണ്ടും കുത്തി പൊക്കിയിരിക്കുന്നത്. 2012ല്‍ ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണിത്.
നിരവധി ആരാധകരാണ് ഈ കുറിപ്പിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഏതവള് ആണ് ഏട്ടാ ഏട്ടനെ തേച്ചത് ,ഏതവളാണെന്ന് ചോദിക്ക് ചേച്ചീ , ചേട്ടന് തീര്‍ന്ന് ചേട്ടാ തീര്‍ന്ന്,വിട്ട് കളയണം ചേട്ടാ 'എന്നിങ്ങനെ നീളുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.
നവാഗതയായ ഇന്ദു വി എസ് കഥയെഴുതി സംവിധാനം ചെയ്ത '19(1)എ' എന്ന സിനിമയാണ് ഇന്ദ്രജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇന്ദ്രജിത്തിന്റെ വിവാഹം. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറിനിന്ന പൂര്‍ണിമ വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചു വന്നിരുന്നു.