കിടിലൻ അഭിനയവുമായി തുറമുഖത്തിൽ എത്തുന്ന പൂർണിമ ഇന്ദ്രജിത് മലയാള ചലച്ചിത്ര മേഖലയിൽ വീണ്ടും ശക്തമായ സാന്നിധ്യം ഉറപ്പിക്കുകയാണ്.
മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥയിൽ മുഴുനീള കഥാപാത്രമായി ഒരാളുള്ളത് ഉമ്മയുടെ വേഷം അവതരിപ്പിക്കുന്ന പൂർണിമയാണ്. ആ കഥാപാത്രത്തിനുവേണ്ടി പലവിധത്തിലുള്ള അധ്വാനവും പഠനവുമെല്ലാം നടത്തേണ്ടി വന്നു പൂർണിമക്ക്.
അഭിനേത്രി, നർത്തകി , ഡബ്ബിങ് ആർട്ടിസ്റ്റ് , ഫാഷൻ ഡിസൈനർ മോഡൽ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച പൂർണിമ കുറച്ചുകാലത്തെ ഇടവേളയ്ക്കു ശേഷമാണ് തുറമുഖത്തിലെത്തുന്നത്.
സ്കൂൾ പഠന കാലത്തു തന്നെ കലാലയിൽ മോഹിനിയാട്ടം അഭ്യസിച്ചു തുടങ്ങിയ പൂർണിമ നാഷണൽ ലെവൽ സ്കോളർഷിപ്പും അംഗീകാരങ്ങളും നേടി. അതോടൊപ്പം നിരവധി നൃത്ത വേദികളും പൂർണിമക്കുണ്ടായിരുന്നു. മുഴുവൻ സമയവയും വളരെ ക്രീയേറ്റീവ് ആയിരിക്കുക എന്നതിന്റെ സാക്ഷ്യമാണ് പലവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ അവർക്കു കഴിഞ്ഞു എന്നത്.
1986ൽ ചൈൽഡ് ആർട്ടിസ്റ്റായി സിനിമയിൽ എത്തിയ പൂർണിമ തനിക്കു ക്രിയാത്മകമായി ചെയ്യാവുന്ന മേഖലകളിലെല്ലാം പ്രവർത്തിച്ചു.
തുറമുഖത്തിൽ ഉമ്മ മൂന്ന് കാലഘട്ടം പിന്നിടുമ്പോൾ അവിടത്തെ പല തലമുറകളിലെ മനുഷ്യരെയും സഹവാസികളെയും നന്നായി അറിയുന്നു. അവർക്കിടയിൽ സ്നേഹിക്കുകയും സങ്കടപ്പെടുകയും എല്ലാത്തിനുമുപരി എന്തും നേരിടാൻ കെൽപ്പുള്ള , എല്ലാരുടെയും ശ്രദ്ധയിലെത്തുന്ന ഉമ്മയായി നിലകൊള്ളുന്നു. തീർച്ചയായും രാജീവ് രവി സംവിധാനവും കാമറയും ചെയ്യുന്ന തുറമുഖത്തിലെ ഉമ്മ പൂർണിമ ഇന്ദ്രജിത് എന്ന അഭിനേത്രിയുടെ ക്യാരീയറിലെ മികച്ചതും ഉന്നതവുമായ കഥാപാത്രമായിരിക്കും.