Latest News

പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ?സ്വകാര്യ ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ച

Malayalilife
പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി പ്രണയത്തിലോ?സ്വകാര്യ ചടങ്ങില്‍ ഇരുവരും ഒന്നിച്ചെത്തിയതോടെ ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ച

ക്ഷിണേന്ത്യന്‍ ചിത്രങ്ങളിലും ബോളിവുഡിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. 2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മുഹമുദിയിലൂടെയായിരുന്നു പൂജയുടെ അരങ്ങേറ്റം. വിജയ് ചിത്രം ബീസ്റ്റില്‍ അഭിനയിച്ചതോടെയാണ് പൂജ സൂപ്പര്‍ നായിക എന്ന നിലയിലേയ്ക്ക് ഉയര്‍ന്നത്.

പ്രഭാസിന്റെ രാധേശ്യാമിലും പൂജയായിരുന്നു നായിക. മുംബൈ സ്വദേശിനിയായ പൂജ 2010ല്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണര്‍ അപ്പായി കിരീടം അണിഞ്ഞിട്ടുണ്ട്. പൂജ ഒരു ക്രിക്കറ്ററുമായി പ്രണയത്തിലാണ് എന്നാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.

പൂജയെ കുറിച്ച് മറ്റൊരു അഭ്യൂഹമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പൂജ ഒരു ക്രിക്കറ്ററുമായി പ്രണയത്തിലാണ് എന്നാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍.എന്നാല്‍ ഈ ക്രിക്കറ്റ് താരം ആരാണെന്ന് വിവരം ബോളിവുഡ് മാധ്യമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഈ താരവും പൂജയും അടുത്തിടെ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ ഒപ്പമെത്തിയെന്നാണ് വിവരം. 

ഒരു ക്രിക്കറ്റ് താരവുമായി പൂജയുടെ വിവാഹത്തിന് സാധ്യത എന്ന രീതിയിലാണ് സിനി ജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ ഈ വാര്‍ത്തയോട് പൂജ പ്രതികരിച്ചിട്ടില്ല. ഉടന്‍ തന്നെ താരം പ്രതികരിക്കുമെന്ന പ്രതീക്ഷയിലാണ് പൂജയുടെ ആരാധകര്‍ ഇപ്പോള്‍. 

നേരത്തെ സല്‍മാന്‍ ഖാനുമായി താരം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. കിസി കാ ഭായ് കിസി കി ജാന്‍ എന്ന ചിത്രം എത്തിയതിന് ശേഷമാണ് ഈ വാര്‍ത്ത എത്തിയത്.എന്നാല്‍ താന്‍ സിംഗിള്‍ ആണെന്നും ഇപ്പോള്‍ കരിയറില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും പൂജ വ്യക്തമാക്കിയിരുന്നു.

കിസി കാ ഭായ് കിസി കി ജാന്‍', 'രാധേശ്യാം', 'ആചാര്യ', 'ബീസ്റ്റ്' എന്ന സിനിമകള്‍ തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു.മഹേഷ് ബാബുവിന്റെ സിനിമയില്‍ നിന്നും പൂജ പിന്മാറിയതും വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. 'ഗുണ്ടൂര്‍ കാര'എന്ന ചിത്രത്തില്‍ നിന്നാണ് പൂജ പിന്മാറിയത്. ഷൂട്ടിംഗ് ഷെഡ്യൂളിലും തിരക്കഥയിലും വലിയ മാറ്റങ്ങള്‍ വന്നതാണ് പൂജയുടെ പിന്‍മാറ്റത്തിന് കാരണം എന്നാണ് വിവരം

Read more topics: # പൂജ ഹെഗ്ഡെ
pooja hegde in relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES