Latest News

മമ്മൂട്ടിയെ പലരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; അതെല്ലാം മറികടന്ന് ടര്‍ബോ വലിയ ഹിറ്റാകണം; മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര പൂജ നടത്തി ആരാധകന്‍

Malayalilife
topbanner
 മമ്മൂട്ടിയെ പലരും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു; അതെല്ലാം മറികടന്ന് ടര്‍ബോ വലിയ ഹിറ്റാകണം; മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര പൂജ നടത്തി ആരാധകന്‍

മമ്മൂട്ടിയുടെ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ടര്‍ബോ കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. കേരളത്തില്‍ 400 ലധികം കേന്ദ്രങ്ങളിലാണ് സിനിമ റിലീസായത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പേരില്‍ ആരാധകന്‍ കഴിപ്പിച്ച ശത്രുസംഹാര പൂജയുടെ രസീത് എന്ന രീതിയില്‍ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതുപ്രകാരം ശ്രീനാരായണ മഹേശ്വര ക്ഷേത്രത്തിലാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചിരിക്കുന്നത്. 

പേരിന്റെ സ്ഥാനത്ത് മമ്മൂട്ടിയെന്നും, വിശാഖം നക്ഷത്രമെന്നും, മുപ്പത് രൂപയാണെന്നും രസീതില്‍ കാണാം. മമ്മൂട്ടിയുടെ ആരാധകനായ ദാസ് എന്നയാളാണ് ശത്രുസംഹാര പുഷ്പാഞ്ജലി കഴിപ്പിച്ചതെന്ന് ഒരു മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ടര്‍ബോയുടെ വിജയത്തിന് വേണ്ടിയാണ് മമ്മൂട്ടിയുടെ പേരില്‍ ശത്രുസംഹാര പൂജ നടത്തിയതെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം, സിനിമ കാണാനായി ആരാധകര്‍ കൂട്ടത്തോടെ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ടര്‍ബോ പറയുന്നത്. മമ്മൂട്ടിയാണ് ജോസിനെ അവതരിപ്പിക്കുന്നത്. കന്നട താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

pooja for mammootty turbo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES