മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ടര്‍ബോയുടെ ഡബ്ബിംഗ് ആരംഭിച്ചു. ഡബ്ബിങ്ങിന് ആയി മമ്മൂട്ടി എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സപ്തറെക്കോര്‍ഡ്‌സ് ഇന്ത്യ എന്ന സ്റ്റുഡിയോയില്‍ വച്ചാണ് ഡബ്ബിം?ഗ് നടക്കുന്നത്. ചിത്രം ജൂണ്‍ 13ന് തിയറ്ററില്‍ എത്തും.
വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടര്‍ബോ. മിഥുന്‍മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രം ആക്ഷന്‍- കോമഡി ജോണറില്‍ ആണ് ഒരുങ്ങുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ സിനിമയും ഇവരുടെ ആദ്യത്തെ ആക്ഷന്‍ പടവും കൂടിയാണ് ടര്‍ബോ.
ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ടര്‍ബോയില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറും ടീമും ചേര്‍ന്നാണ്.
തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് തിയേറ്ററുകളില്‍ ആരവം തീര്‍ക്കുന്ന മമ്മൂട്ടി മാജിക്ക് ടര്‍ബോയിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചിത്രത്തില്‍ വിയറ്റ്‌നാം ഫൈറ്റേഴ്‌സ് ആണ് ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്‌നാം ഫൈറ്റേഴ്‌സ് എത്തുന്നത് അപൂര്‍വ്വമായ കാര്യമാണ്. അതുകൊണ്ട് തന്നെ പ്രതീക്ഷയ്ക്ക് അപ്പുറമാകും ടര്‍ബോയിലെ ഫൈറ്റ് സ്വീക്വന്‍സുകള്‍ എന്നത് ഉറപ്പാണ്.