Latest News

104 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം; എണ്ണമറ്റ ഓര്‍മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍; മമ്മൂക്ക, നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്; ടര്‍ബോ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം പങ്ക് വച്ച് സംവിധായകന്‍ വൈശാഖ് കുറിച്ചത്;  ടര്‍ബോ' പാക്ക് അപ്പ് ചിത്രം പങ്കുവെച്ച് മമ്മൂട്ടിയും

Malayalilife
topbanner
 104 ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം; എണ്ണമറ്റ ഓര്‍മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍; മമ്മൂക്ക, നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്; ടര്‍ബോ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ വിവരം പങ്ക് വച്ച് സംവിധായകന്‍ വൈശാഖ് കുറിച്ചത്;  ടര്‍ബോ' പാക്ക് അപ്പ് ചിത്രം പങ്കുവെച്ച് മമ്മൂട്ടിയും

മ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടര്‍ബോ'വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്ത് വരുന്നത്.

മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.  ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ടര്‍ബോ ഷൂട്ടിനെ പറ്റിയും സംവിധായകന്‍ വൈശാഖ് പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓര്‍മ്മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍. ഫ്രെയിമുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങള്‍ നല്‍കുന്ന പിന്തുണ എന്റെ അഭിനിവേശം വര്‍ദ്ധിപ്പിക്കുകയാണ്. 

പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു'', എന്നാണ് വൈശാഖ് പങ്കുവെച്ച കുറിപ്പ്.

മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ നിര്‍മാണ സംരംഭവും ഇവരുടെ ആദ്യ ആക്ഷന്‍ പടവുമാണ് ടര്‍ബോ. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലും ചിത്രത്തിലുണ്ട്.ടര്‍ബോയുടെ മുഴുവന്‍ ടീമിനൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രം മമ്മൂട്ടി പങ്ക് വച്ചിരുന്നു.

ഭ്രമയുഗമാണ് മമ്മൂട്ടിയുടേതായി നിലവില്‍ തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രം. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്.


 

vyshak POST about turbo movie

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES