ഇലക്ഷൻ വരുന്നത് കൊണ്ട് തന്നെ എങ്ങും ആളുകൾ പാർട്ടിയെ പറ്റിയും രാഷ്ട്രീയവുമാണ് പറയുന്നത്. പല സിനിമ താരങ്ങളും ഇതിനോടകം അവരുടെ രാഷ്ട്രീയ കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചായാകുന്നത് താരങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ചാണ്.പലരും തങ്ങളുടെ രാഷ്ട്രീയം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോൾ നടൻ ശ്രീനിവാസൻ പിണറായി വിജയനെയും മ്മൂട്ടിയെയും പറ്റി പറയുന്നതാണ് വാർത്തകളിൽ നിറയുന്നത്.
പണ്ട് പിണറായി വിജയന്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയം ശ്രീനിവാസൻ അദ്ദേഹത്തെ അഭിമുഖം ചെയ്ത സംഭവം പറഞ്ഞതാണ് ഇപ്പോൾ വർത്തയാകുന്നത്. അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖം ജനങ്ങളെ കാണിക്കണമെന്ന ആഗ്രഹവുമായാണ് അഭിമുഖം നടത്താൻ ഇരുന്നത്. പിണറായിയെ ചിരിപ്പിക്കണം, അതാണ് എന്റെ ദൗത്യം എന്നായിരുന്നു ശ്രീനിവാസൻ പറയുന്നത്. ആദ്യം അവര്‍ തീരുമാനിച്ചിരുന്നത് മമ്മൂട്ടിയെകൊണ്ട് ചെയ്യിപ്പിക്കാനായിരുന്നു. എന്നാൽ രണ്ട് പേരും ഭയങ്കരമായി ബലം പിടിക്കുമെന്നും ചിരി വരില്ലെന്നും മനസ്സിലായി. കാഴ്ചക്കാര്‍ അതുകണ്ട് ചിരിച്ചേക്കുമെന്നും ചാനലുകാര്‍ക്ക് തോന്നി കാണണം. അതുകൊണ്ടാണ് ശ്രീനിവാസനെ ഏര്‍പ്പാട് ചെയ്തത് എന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസത്തെ പ്രസ്മീറ്റിൽ ഈ സംഭവത്തെ കുറിച്ച് മമ്മൂട്ടിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് രസകരമായ മറുപടിയായിരുന്നു മമ്മൂട്ടി നൽകിയത്. താനും ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്. വളരെ കാലം പണ്ടോ.?? എന്നായിരുന്നു മെഗാസ്റ്റാർ നൽകിയ ഉത്തരം. മമ്മൂട്ടിയും മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.